അവർ ബസ്സിൽ ബാംഗ്ലൂരിലേക്ക് യാത്രയായി ….
വണ്ടിയിൽ ഇരുന്ന് ആനി പറഞ്ഞു ….. അച്ഛാ … നമുക്ക് ഇവരെ പിടിച്ച് കെട്ടിച്ചാലെന്താ ?
ശങ്കർ ….. അവർ സമ്മതിച്ചാൽ നമ്മൾ രണ്ട് വീട്ടുകാരും ഓക്കേ ആണ് ….. പിന്നെ രണ്ട് പേരും രണ്ട് സ്വഭാവക്കാരാണ് …. അതുകൊണ്ടാണൊരു പേടി ……
ആനി അപ്പോൾ ആശക്ക് ഫോൺ ചെയ്തു …. ചേച്ചി അവിടെ എത്തുമ്പോൾ കിരൺ ചേട്ടനെ ചേച്ചി ചേട്ടന്നെ വിളിക്കാവു ….. ഇല്ലെങ്കിൽ നാടകം പൊളിയും ……
അവൾ പെട്ടെന്ന് ഫോൺ കട്ട് ചെയ്തു …..
മോളി … നീ എന്തിനാടി ചുമ്മാ ഓരോന്നും വിളിച്ചു പറയുന്നത് അത് അവൾക്ക് അറിയില്ലേ …
ആനി … ഞാൻ ചുമ്മാ ഒന്ന് ഓര്മിപ്പിച്ചതാണ് …. നാടകം പൊളിയാതിരിക്കാൻ …..
പിറ്റേന്ന് അതിരാവിലെ അവർ ബാംഗ്ലൂരിൽ എത്തി ….. അവിടെ നിന്നും ഒരു ഓട്ടോയിൽ അവർ ഫ്ലാറ്റിൽ എത്തി …. ഒരു ബെഡ്ഡ് മാത്രമാണ് അവിടെ ഉണ്ടായിരുന്നത് ….. കിരൺ അവളോട് ഫ്രഷ് ആയിട്ട് കുറച്ചുനേരം ഉറങ്ങിക്കോളാൻ പറഞ്ഞു ….. അവൾ കുളിച്ച് ഡ്രസ്സ് മാറി ബെഡ് റൂമിൽ വന്നിരുന്നു … കിരണും കുളി കഴിഞ്ഞെത്തി ….. അപ്പോയെക്കും ആശ ഉറക്കമായിരുന്നു …. കിരൺ സെറ്റിയിൽ കിടന്നു ….. ഉച്ചയായപ്പോൾ രണ്ടുപേരും എഴുന്നേറ്റ് ഡ്രസ്സ് മാറി പുറത്തേക്കിറങ്ങി …… നെറ്റിയിൽ സിന്ദൂരം തൊടാൻ ആശ മറന്നില്ല …. അവൻ ആശയുടെ മുഖത്തേക്ക് നോക്കി …. സുന്ദരിയായിട്ടുണ്ട് ….. പുറത്ത് നിന്ന് ഭക്ഷണം കഴിച്ച് ഭക്ഷണം ഉണ്ടാക്കാനുള്ള സാധനങ്ങളും വാങ്ങി അവർ തിരിച്ചെത്തി …..
പിറ്റേന്ന് അതി രാവിലെ ആശ എഴുന്നേറ്റ് രണ്ടുപേർക്കും കൊണ്ടുപോകാനുള്ള ഭക്ഷണം ഉണ്ടാക്കി ആദ്യമായി സ്കൂളിലേക്ക് പോകാനൊരുങ്ങി … അപ്പോയെക്കും കിരൺ റെഡിയായിരുന്നു ….. കിരണിനും ഭക്ഷണം കൊടുത്ത് അവനോടൊപ്പമിരുന്ന് അവളും കഴിച്ച് ഓടി താഴേക്ക് ഇറങ്ങി ….. അവൾക്ക് തിരിച്ചു വരാനുള്ള വഴിയും പറഞ്ഞു കൊടുത്ത് ഓട്ടോക്ക് ആയി കുറച്ചു കാശും അവളുടെ കയ്യിൽ ഏൽപ്പിച്ചു ….. അവളോടൊപ്പം സ്കൂളിൽ കയറി അവളെ ജോയിന്റ് ചെയ്യുന്നതുവരെ അവിടെ നിന്ന് ടെൻഷൻ ഇല്ലാതെ ക്ലാസ്സിലേക്ക് പോകാൻ പറഞ്ഞു ….. അവൾ ചിരിച്ചുകൊണ്ട് അവനെ കൈ വീശി കാണിച്ചു ….