പ്രേമവും കല്യാണവും [AARKEY]

Posted by

അനീറ്റ ….. ചേട്ടായി യെന്ത പരിപാടി ……

കിരൺ …. വെറുതെ ഇരിക്കുന്നു ……

അനീറ്റ ….. പിന്നെ ‘അമ്മ വിളിച്ചിരുന്നു ….  ഈ വെക്കേഷന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു …… എന്നെ കൊണ്ട് പോകുമല്ലോ …..

കിരൺ …. പിന്നെന്താ നമുക്ക് പോകാം ….. എന്റെ ഈ പ്രൊജക്റ്റ് തീരട്ടെ …..

ഇതെല്ലം പിന്നിൽ നിന്നും കേട്ടുനിന്ന ജിജിയുടെയും തോമസിന്റെയും കണ്ണ് നിറഞ്ഞുപോയി ……  അവന്റെ ഭാഗത്ത് നിന്നും ഒരു ദേഷ്യവും അവളിൽ അവൻ പ്രകടിപ്പിച്ചില്ല …….

കിരൺ റൂമിലേക്ക് പോയി ….. വളരെ വിഷമത്തോടെ തോമസും ജിജിയും സെറ്റിയിൽ തല താഴ്ത്തി ഇരുന്നു …..

ആശയുടെ സ്വീഡനിലെ അഡ്രസ് കിട്ടുന്നതിന് അവർ നന്നായി ശ്രമിച്ചു …. പക്ഷെ ഫലം ഉണ്ടായില്ല …..

കോളേജ് ജീവിതം അവസാനിച്ചു ……  കിരൺ നാട്ടിലേക്ക് മടങ്ങി …. ആശ ഇവിടേക്ക് വരും എന്ന  പ്രതീക്ഷയോടെ  തോമസും ജിജിയും ആ ഫ്ലാറ്റിൽ തന്നെ തുടർന്നു ……  അനീറ്റയുടെ വെക്കേഷന് ആയപ്പോൾ അനീറ്റയെയും കൊണ്ട് തോമസും ജിജിയും കിരണിന്റെ വീട്ടിലെത്തി ….. അപ്പോൾ അവിടെ ആശയുടെ കല്യാണ ഒരുക്കങ്ങൾ നടക്കുമാകയാണ് …….  അനീറ്റാക്ക് ഇത് നേരത്തെ അറിയാമായിരുന്നു ….. കിരണിന്റെ അച്ഛനും അമ്മയും തോമസ്സിനെയും  ജിജിയെയും ഇഷ്ടമായി ….. കല്യാണം അടിച്ചുപൊളിക്കാൻ തന്നെ എല്ലാവരും തീരുമാനിച്ചു ….. അപ്പോൾ ഒരു കാര്യം തോമസും ജിജിയും ശ്രദ്ധിച്ചു …. കിരണിന്റെ ‘അമ്മയും അച്ഛനും  അനീറ്റയെ സ്വന്തം മോളെപ്പോലെയാണ് കാണുന്നത് ….. അവൾ വിളിക്കുന്നതും അച്ഛനെന്നും അമ്മയെന്നുമാണ് ….. അവൾ അവിടെ സന്തോഷവതിയാണ് …… ഇതെല്ലം കണ്ട ജിജി തോമസിനോട് പറഞ്ഞു ….. തോമസ് അവളെ കിരണിന് തന്നെ കൊടുത്തേക്ക് അവന്റെ പെങ്ങളായി അവൾ  ഇവിടെ വളർന്നോട്ടെ ……  ഇനി ആരെയും ബുദ്‌മുട്ടിക്കണ്ട … നീയും ബുദ്ധിമുട്ടണ്ട ….. അവളെ പൊന്നുപോലെ ആ അച്ഛനും അമ്മയും നോക്കിക്കോളും …. കണ്ടോ അവളുടെ സന്തോഷം ….. അവൾ ഇവിടെ പാറി പറക്കുകയാണ് ….

തോമസ് ചിരിച്ചുകൊണ്ട് ജിജിയെ നോക്കി …….

Leave a Reply

Your email address will not be published. Required fields are marked *