പ്രേമവും കല്യാണവും [AARKEY]

Posted by

ജിജി …. ഞാൻ പറഞ്ഞത് മനസ്സിലായോ ?

തോമസ് …. മും ……

ജിജി ….. കിരണിനും വീട്ടുകാർക്കും നിന്റെയോ നിന്റെ വീട്ടുകാരുടെയോ നയാ പൈസ പോലും ആവശ്യമില്ല …. നീ കൊണ്ടുപോയി അവളെ കൂട്ടിലടച്ചിട്ട് വളർത്തുന്നതിലും  നല്ലത് ഇവിടെ തന്നെ നിൽക്കുന്നതാണ് ….. നമുക്ക് കിട്ടാത്ത ഒരു സാധനം ഇവിടെയുണ്ട് ….. അച്ഛന്റെയും അമ്മയുടെയും സ്നേഹം ….. അവർ അത്  ആവശ്യത്തിലധികം അവൾക്ക് കൊടുക്കുന്നുണ്ട് …….

ഒരു ദിവസം …..

അനീറ്റ ….. അമ്മെ എനിക്ക് എക്സാം തുടങ്ങുമ്പോൾ ഭയങ്കര ടെൻഷൻ ആണ് …. എന്തോ ഒരു തലപെരുപ്പും കറക്കവും …… കണ്ണൊക്കെ അങ്ങ് അടയും ….. അപ്പോൾ എന്റെ അമ്മയുടെ മുഖം എനിക്ക് ഓർമ്മവരും …. ഉടൻതന്നെ ഞാൻ ഛർദിക്കും ……. ഒരു ദിവസം മൂക്കിൽ കൂടി രക്തവും വന്നു …..

മോളി …. നീ പോകുന്നതിന് മുൻപ്പ് നമുക്ക് നല്ലൊരു ഡോക്ടറെ കാണാം … നീ വിഷമിക്കണ്ട …… അമ്മയില്ലേ കൂടെ ?

ഇത് കേട്ട തോമസ് ഒന്ന് ഞെട്ടി …..

അവൻ ഇത് കിരണിനോട് പറഞ്ഞു …… അവർ അന്ന് തന്നെ ഒരു ഡോക്ടറെ കണ്ടു …… ഡോക്ടറുടെ നിർദ്ദേശപ്രകാരം ഒരു സൈക്യാട്രിസ്റ്റിനെ കാണിക്കാൻ പറഞ്ഞു …..  അവർ ചെന്നപ്പോൾ ആ ഡോക്ടർ അവിടെ ഉണ്ടായിരുന്നില്ല …. അവർ തിരികെ വീട്ടിലെത്തി …..

പിറ്റേന്ന്  ആശയും അവളുടെ അച്ഛന്റെയും അമ്മയുടെയും കൂടെ കടയിലേക്ക് പോകുന്നവഴി  അനീറ്റയെയും കൊണ്ട് അവർ  ആ ഹോസ്പിറ്റലിലേക്ക് കയറി …. അവിടെ ചെക്കപ്പ് കഴിഞ്ഞ് കടയിലും കയറി അവർ വീട്ടിലെത്തി ……

കുറച്ചു ദിവസങ്ങൾക്ക് ശേഷം ആശയുടെ കല്യാണം മുടങ്ങിയെന്നുള്ള വാർത്ത അറിഞ്ഞ് എല്ലാവരും ഞെട്ടി …. ആശ  മാനസിക രോഗിയാണെന്നും അവൾ ആ ആശുപത്രിയിൽ സ്ഥിരമായി പോകാറുണ്ടെന്നു ആരോ ചെറുക്കന്റെ വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചതാണ് കാരണം …..  രണ്ട് വീട്ടിലും അകെ ശ്മശാന മൂകത ….. ശങ്കറും സുരേഷും അവരെ പറഞ്ഞ് മനസ്സിലാക്കാൻ ശ്രമിച്ചെങ്കിലും അവർ അത് കൂട്ടാക്കിയില്ല …. കാട്ടുതീ പോലെ ഇത് നാട് മൊത്തം പരന്നു ……  പക്ഷെ ആശയുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും കണ്ടില്ല ……. അത് ജിജി തോമസിനോട് പറയുകയും ചെയ്തു …….

Leave a Reply

Your email address will not be published. Required fields are marked *