പ്രേമവും കല്യാണവും [AARKEY]

Posted by

ശങ്കർ ….. നിനക്ക് എന്തുപറ്റിയെടാ …… അണ്ടിപോയ അണ്ണാനെപ്പോലെ ….?

കിരൺ ….. ഹേയ് …. ഒന്നുമില്ല ….

ശങ്കർ …. നിന്നെ ഞാൻ വന്നുപോയെ ശ്രെദ്ധിക്കുകയാണ് ….. നീ കാര്യം പറ ….. വീണ്ടും സപ്പ്ളി ആയോ ?

കിരൺ ….. അതിന് റിസൾട്ട് വന്നാലല്ലേ അറിയാൻ പറ്റു …..

ശങ്കർ ….. നീ എത്ര ദിവസം ഉണ്ടാകും ഇവിടെ ?

കിരൺ …. കുറച്ചു നാൾ ഉണ്ടാകും ……

ശങ്കർ …… മോളേ ആശാ …. നിനക്ക് സപ്പ്ളി വല്ലതും ഉണ്ടോ ?

ആശ …. ഇല്ലങ്കിൾ ….

അവർ ഒരു റിസോർട്ടിൽ എത്തി ……  രണ്ടു ബെഡ് റൂമും ഹാളും കിച്ചനും ഉള്ള ഒരു അടിപൊളി വീടായിരുന്നു അത് ….. വൈകുന്നേരം ആയപ്പോൾ സുരേഷും ശങ്കറും പുറത്തിറങ്ങി രണ്ടെണ്ണം അടിക്കാനുള്ള പരിപാടി തുടങ്ങി ….. ഓർഡർ ചെയ്ത ആഹാരവുമായി റൂം ബോയ് അവിടെത്തി …..  അയാൾ ഗ്ലാസും വെള്ളവും ആഹാരവും അവിടുണ്ടായിരുന്ന മേശപ്പുറത്ത് വച്ചു …….

ശങ്കർ ….. നീ അടിക്കുന്നോടാ ….

കിരൺ …… വേണ്ടാ …..

ശങ്കർ ….. ശരി ……

കിരൺ മൊബൈലുമായി കാറിനടുത്തേക്ക് നടന്നു ……. അതും നോക്കി ജാനകിയും മോളിയും ഇരുന്നു …….  മോളി കിരണിനോട് വിളിച്ചു പറഞ്ഞു …. കിരാ .. നാളെ നമുക്ക് ഇവിടെയൊക്കെ ചുറ്റി കാണണം ……

കിരൺ തിരിഞ്ഞു നോക്കിയതല്ലാതെ മറുപടിയൊന്നും പറഞ്ഞില്ല …..

ശങ്കർ മോളിയോട് ചോദിച്ചു …. ഇവനിത് എന്തുപറ്റി ……. മനുഷ്യന്റെ മൂഡ് കളയാൻ ……..

ഇതിനിടയിൽ ഒന്ന് രണ്ടു പ്രാവശ്യം കിരണിന് ആശയോട് സംസാരിക്കേണ്ടിവന്നു ….. അതും അവൾ പരിമിതമായ വാക്കുകളിൽ ഒതുക്കി ….

അങ്ങിനെ ദിവസങ്ങൾ കടന്നുപോയി ….. എല്ലാവരും തിരികെ കോളേജിൽ എത്തി …….

നല്ല സന്തോഷത്തിലാണ് കിരൺ കോളേജിലേക്ക് എത്തിയത് ….. അവനെയും നോക്കി ചിരിച്ചുകൊണ്ട് നിൽക്കുന്ന ആശയെ നോക്കി അവൻ പുഞ്ചിരിച്ചു …. അവൻ അവളുടെ അടുത്തെത്തി ….. അവളുടെ അടുത്ത് ഒരു ബാഗ് ഇരിക്കുന്നത് കണ്ടു…..   അവൾ  ഹോസ്റ്റലിൽ കയറാതെ നേരെ കോളേജിലേക്ക് വന്നതാണെന്ന് അവന് മനസിലായി

Leave a Reply

Your email address will not be published. Required fields are marked *