പ്രേമവും കല്യാണവും [AARKEY]

Posted by

ആശ …. ശ്രമിക്കുന്നുണ്ട് ……

അപ്പോയെക്കും ആനി ഗ്ലാസും  ഐസ് ക്യൂബുമായി വന്നു  …..

കിരൺ …. ആശ വേണ്ടെന്ന് പറയരുത് …. കുറച്ച് ……

ആശ …. വേണ്ട ശീലമില്ല ……

ആനി ….. വേണ്ടെങ്കിൽ വേണ്ട ചേട്ടായി എനിക്ക് ഇത്തിരി ഒഴിച്ചേ …. എനിക്കും ശീലമില്ല …. എന്നാലും ഒന്ന് നോക്കണമല്ലോ ?

കിരൺ ഒരു ഗ്ലാസ് മാറ്റിവച്ചു …. ആനിയ്ക്ക് കുറച്ച് ഒഴിച്ചു … സോഡയും വെള്ളവും ചേർത്ത് അവൾക്ക് കൊടുത്ത് …. ഒരെണ്ണം കിരണും കഴിച്ചു …..  അങ്ങിനെ ആ ദിവസം അവസാനിച്ചു ….. പിറ്റേന്ന് അവിടെ കിരൺ ആനിയുമായി നടക്കാനിറങ്ങിയപ്പോൾ ആശയും കൂടെ ചെന്നു ….. കിരണിന്റെ കയ്യും പിടിച്ച് ആനി അവനോടൊപ്പം വളരെ സന്തോഷത്തിൽ നടന്നു ……

ആനി …. ചേട്ടാ … ഇ ചേച്ചിയേ നമുക്ക് പെട്ടെന്ന് കെട്ടിച്ചു വിടണ്ടേ ?

കിരൺ …. അത് അവരുടെ വീട്ടുകാർ നോക്കിക്കൊള്ളും … നീ ചെറിയ വായിൽ വലിയ സംസാരം സംസാരിക്കേണ്ട … മനസ്സിലായോ ?

ആനി …. ഞാൻ പോയാൽ ചേച്ചി ഒറ്റക്കായിപോകും ആ ഒരു വിഷമംകൊണ്ട് ചോദിച്ചതാ ….

കിരൺ അവിടെ നിന്നു …. ഞാൻ പോകുന്നു … നിങ്ങൾ കുറച്ച് നടന്നിട്ട് വരൂ ….

ആനി …. ഇന്നലത്തേതിന്റെ ബാക്കി അടിക്കാനല്ലേ കള്ളാ പോകുന്നത് ……

അപ്പോൾ ആശക്ക് ഒരു കാര്യം വ്യക്തമായി അവളുടെ സാമിപ്യം കിരണിന് ഇഷ്ടമാകുന്നില്ലെന്ന് …. ഒന്നും മിണ്ടാതെ അവൾ ആനിയെയും കൂട്ടി മുന്നോട്ട് നടന്നു …..

വൈകുന്നേരം ആശ റൂമിൽ ഒരു ബുക്കും വായിച്ചുകൊണ്ടിരിക്കുമ്പോൾ ആനി അവളെ പുറത്തേക്ക് വിളിച്ചു … ആശ പോകാൻ താല്പര്യം കാണിച്ചില്ല …..  ആനിയും കിരണും തമാശകൾ പറഞ്ഞ് പൊട്ടിച്ചിരിക്കുന്നത് ആശ റൂമിലിരുന്ന് കേട്ടു …. ഇപ്പോൾ ആനിക്കും മനസ്സിലായി ആശചേച്ചിയോട് കിരണേട്ടന് ഇഷ്ടമൊന്നുമില്ല … കിരൺ ചേട്ടൻ ഞാൻ ഉള്ളപ്പോൾ മാത്രമേ സംസാരിക്കുന്നുള്ളു ….. ആശചേച്ചി ഉള്ളപ്പോൾ മിക്കപ്പോഴും വെറുതെ സംസാരിക്കാതെ ഇരിക്കും ……

Leave a Reply

Your email address will not be published. Required fields are marked *