മോളി …… അവിടെ ആൾക്കാരൊക്കെ എങ്ങിനെ ?
ആശ …. ആഹ് … കുഴപ്പമില്ല ….. എന്നും നടക്കാൻ പോകുമ്പോൾ എല്ലാവരെയും കാണും …… ഞാനുമായിട്ട് എല്ലാവരും നല്ല കൂട്ടാണ് …… ചേട്ടൻ ഇവിടെത്തെപോലെ തന്നെയാണ് …. അധികം ആരോടും സംസാരിക്കാറില്ല ….
എല്ലാവരും കഴിച്ചു കഴിഞ്ഞു ….. കിരണിനോടൊപ്പം ആശയും എണിറ്റു …. കിരൺ കൈ കഴുകി വന്നു ….. ആശ അവന്റെ കൈ തുടയ്ക്കാൻ ഒരു ടവൽ നീട്ടി … അവനത് വാങ്ങി കൈ തുടച്ച് അത് അവളെ തിരികെ ഏൽപ്പിച്ചു ….. അവൻ റൂമിലേക്ക് പോയി …. കൂടെ ആശയും …. എല്ലാവരും അവരെ നോക്കി … അൽപ്പസമയം കഴിഞ്ഞ് അവൾ പുറത്തേക്കിറങ്ങി വന്നു ….. ആശ അവളുടെ വീട്ടിലേക്ക് പോയി ….
പിറ്റേന്ന് രാവിലെ ആശ ഡ്രസ്സ് മാറി ഇറങ്ങുന്നത് കണ്ട് ജാനകി ചോദിച്ചു ……
ജാനകി …. എവിടെപോകുന്നു …..
ആശ …. അമ്പലത്തിൽ …
ജാനകി …. നീ ഒറ്റക്കോ …..
ആശ …. ഇല്ല … കിരൺ ചേട്ടൻ ഉണ്ട് …..
ജാനകി ….. പെട്ടെന്ന് വരുമോ ?
ആശ …. നോക്കാം …..
ജാനകി ….. അവൻ വന്നിട്ട് നീ ഒന്ന് ഇരിക്കാനുള്ള സമയം അവന് കൊടുത്തിട്ടില്ല ……. അവിടെയും ഇങ്ങനെയൊക്കെത്തന്നെയാണോ ?
ആശ അതിന് മറുപടി പറഞ്ഞില്ല ……
ജാനകി …… കിരണിനോട് പറഞ്ഞാൽ കുറച്ചു ദിവസം കൂടി ലീവ് നീട്ടി എടുക്കാൻ പറ്റില്ലെന്ന് ചോദിച്ചു നോക്ക് ഒരു മൂന്ന് ദിവസത്തെ ട്രിപ്പ് പ്ലാൻ ചെയ്തതായിരുന്നു ……
ആശ …..ഇപ്പോൾ തന്നെ ഒരുപാട് ലീവ് ആയി ….. അടുത്ത വെക്കേഷന് പോകാം …… ആനി നാളെ വരും …..
ജാനകി …. എന്നെ വിളിച്ചിരുന്നു …. അടുത്ത വെക്കേഷന് ഫുൾ രണ്ടുപേരും ഇവിടെ ഉണ്ടാകണം ….. അല്ലാതെ മൂന്ന് ദിവസത്തെ ലീവ് എടുത്ത് വരരുത് …..
ആശ …. ‘അമ്മ അത് ചേട്ടനോട് പറഞ്ഞാൽ മതി……….. അവൾ പോകാനായി ഇറങ്ങി …. കിരൺ പുറത്ത് കാത്തു നിൽപ്പുണ്ടായിരുന്നു ….. ജാനകി അവരെ നോക്കി …. ആശയുടെ താലി പുറത്തിട്ടിരിക്കുകയാണ് ….. മോളിയും അപ്പോൾ അവിടേക്ക് വന്നു …. ജാനകി കണ്ണുകൊണ്ട് താലി മലയുടെ കാര്യം ആംഗ്യം കാണിച്ചു …. മോളി ചിരിച്ചുകൊണ്ട് കണ്ണടച്ച് കാണിച്ചു …… അവർ അമ്പലത്തിലേക്ക് പോയി ……