ഒരു ദിവസം ആശയും കിരണും നാട്ടിലുണ്ടായിരുന്ന സമയത്ത് വെക്കേഷന് ആനി എത്തി …… ആനി ആശയുമായി ഇപ്പോഴും നല്ല ബന്ധത്തിലാണ് ……
പിറ്റേന്ന് അമ്പലത്തിലേക്ക് ആനി ആശയെ നിർബന്ധിച്ചു ….. അവസാനം അവൾ പോകാമെന്ന് സമ്മതിച്ചു …… പിറ്റേന്ന് കിരണിനെയും നിർബന്ധിച്ച് ആനി രണ്ടുപേരെയും കൊണ്ട് അമ്പലത്തിലേക്ക് പോയി …. തൊഴുത്തിറങ്ങിയിട്ടും ആനിയെ കാണാതായപ്പോൾ രണ്ടുപേരും അവളെ കാത്തു നിന്നു …. സംഭവ ബഹുലമായ ദിവസങ്ങൾക്കും മാസങ്ങൾക്കും ശേഷം രണ്ടുപേരും ആദ്യമായാണ് ഇത്രയും അടുത്ത നിൽക്കുന്നത് …..
കിരൺ ….. സ്കൂൾ എങ്ങിനെ പോകുന്നു …..
ആശ ….. നന്നായിട്ട് പോകുന്നു …..
കിരൺ …. ഹോസ്റ്റലിലെ ആഹാരമൊക്കെ ഇഷ്ടപ്പെടുന്നുണ്ടോ ?
ആശ കിരണിന്റെ മുഖത്തേക്ക് നോക്കി …..
കിരൺ …. ഞാൻ ഒരുപാട് തവണ വിളിച്ചിരുന്നു ……
അതിനും ആശ മറുപടി പറഞ്ഞില്ല ……
കിരൺ …. എന്നോട് ദേഷ്യമൊന്നും വേണ്ടാ …. ഞാൻ മനസ്സിൽ ഉള്ളത് പറഞ്ഞെന്നെ ഉള്ളു ….. അത് ആശക്ക് എങ്ങനെ ഫീൽ ചെയ്യുമെന്ന് ഞാൻ ഓർത്തില്ല …… അപ്പോൾ അച്ഛനോട് തോന്നിയ ദേഷ്യം …..
ആശ ….. എനിക്ക് മനസ്സിലാകും …. അവരും ഓർക്കണമായിരുന്നു എന്നെ ഒരു ആണിന്റെ ഒപ്പമാണ് അയക്കുന്നതെന്ന് ….. അവർ അങ്ങിനെ ചിന്തിക്കുമെന്ന് ഞാനും വിചാരിച്ചില്ല …… എല്ലാം എന്റെ വീട്ടുകാരുടെ കൂടി തെറ്റാണ് ….. ഒരുമിച്ച് താമസിക്കുമ്പോൾ നമ്മൾ പരസ്പരം അടുക്കും എന്ന് അവർ വിചാരിച്ചു ….. നമ്മളെ ഒരുമിച്ച് താമസിപ്പിച്ചതും അവരുടെ ഒരു പ്ലാൻ ആയിരുന്നു ….. രണ്ട് വീട്ടുകാരും തമ്മിലുള്ള ഈ സ്നേഹബന്ധം ഒരിക്കലും വേർപിരിയരുതെന്ന് ചിന്തിച്ചുകാണും …..
അപ്പോയെക്കും ആനി വരുന്നത് കണ്ട ആശ കാറിൽ കയറി ….. അവൾ ഒരു കുസൃതി ചിരിയോടെ അവരെ നോക്കി …..
കിരൺ കാർ മുന്നോട്ട് എടുത്തു ……
ആനി ….. ആശ ചേച്ചി പിന്നെ എനിക്ക് ചേച്ചിടെ കഴുത്തിൽ കിടക്കുന്ന താലി തരണം …. വീട്ടിൽ എത്തിയിട്ട് മതി ….. ഇനി ഇപ്പോൾ അതിന്റെ ആവശ്യം ഇല്ലല്ലോ ? രണ്ടുപേരും രണ്ടിടത്തല്ലേ താമസിക്കുന്നത് ……