ജിജി …. ഇതെല്ലം കേട്ട് അടുത്തിരിപ്പുണ്ട് …..
കിരൺ ,,,, ഞാൻ അവനെ രാത്രി വിളിക്കാമെന്ന് പറയ് …. ഇച്ചിരി തിരക്കിലാണ് ……
ദിവസങ്ങൾ കടന്നുപോയി …… ഒരു ദിവസം ആശയെ പെട്ടെന്ന് വീട്ടിലേക്ക് വരാൻ സുരേഷ് വിളിച്ചു പറഞ്ഞു ….
ആശ വരാമെന്ന് പറഞ്ഞു …… ശനിയാഴ്ച രാവിലെ കിരണിനോടൊപ്പം ആശ വീട്ടിലെത്തി …… കിരണിന്റെ കയ്യിൽ തൂങ്ങി വരുന്ന ആശയെ കണ്ട മോളി ഒന്ന് ഞെട്ടി ….. ആശ അവരുടെ അടുത്തെത്തി ….. അവർ ആശയെ അത്ഭുതത്തോടെ നോക്കി …. അവളുടെ മാറ്റം അവരെ അതിശയിപ്പിച്ചു …. അവൾ കുറച്ചുകൂടി വെളുത്ത് തുടുത്ത് സുന്ദരിയായിരിക്കുന്നു …… മുഖം കണ്ടാൽ അറിയാം അവൾ സന്തോഷവതിയാണെന്ന് …. മോളി അവരെ നോക്കി നിന്നുപോയി ……
ആശ …. യെന്ത വരാൻ പറഞ്ഞത് ? ഞങ്ങൾ നാളെ രാവിലെ പോകും … ലീവ് ഇല്ല ….. ആനി വന്നില്ലേ ?
മോളി മറുപടി പറയാതെ അവളെ തന്നെ നോക്കി നിന്നു …….
കിരൺ …….. അമ്മെ ചായ എടുക്ക് ….
മോളി അകത്തേക്ക് പോയ് …. കിരണും ആശയും വീടിനുള്ളിലേക്ക് കയറി …… കുറച്ചു കഴിഞ്ഞ് മോളി ചായയുമായി വന്നു …..
മോളി …. നിങ്ങൾ പിണക്കമാണെന്ന് പറഞ്ഞിട്ട് ….?
ആശ …. ആരു പറഞ്ഞു ?
മോളി …. ഇവിടുന്ന് അങ്ങിനെ അല്ലെ പോയത് ……
കിരൺ … അത് അന്നല്ലേ ?
മോളി …. പിന്നെ എന്താണ് രണ്ടും കൂടി .. ഇപ്പോഴും ആ ഫ്ലാറ്റിൽ ഒരുമിച്ചാണോ താമസം ?
ആശ …. പിന്നല്ലാതെ ? ഞാൻ എവിടെ പോകാൻ …..
മോളി …. പിന്നെ എന്താണ് മുഖത്തിന് ഭയങ്കര മാറ്റം … നല്ല സുന്ദരി കുട്ടി ആയല്ലോ ? …..
ആശ …. എനിക്ക് നല്ല ക്ഷീണം ….. അതുകൊണ്ട് ആദ്യം വരേണ്ടെന്ന് വിചാരിച്ചതാണ് …… പിന്നെ ചേട്ടൻ നിർബന്ധിച്ചതുകൊണ്ടാണ് വന്നത് ……