ശരണ്യ പശുവിനു വൈക്കോൽ ഇട്ടു കൊടുത്തു. പിന്നെ അയാളുടെ അടുത്തെത്തി. അയാൾ അവൾക്ക് പാല് കറക്കുന്നത് എങ്ങനെയാണെന്ന് കാണിച്ചു കൊടുത്തു. ശരണ്യ അതുപോലെ ചെയ്തു. എന്നാൽ പാല് വന്നില്ല. വിഷമത്തോടെ അയാളെ നോക്കി. അതുകണ്ട വിജയകുമാർ ചിരിച്ചു.
വിജയകുമാർ : അല്പം ബലം ഉപയോഗിച്ച് വലിച്ചു പിഴിഞ്ഞെടുക്ക്.
ശരണ്യ അതുപോലെ ചെയ്തപ്പോൾ പാല് തെറിച്ചു പാത്രത്തിൽ വീഴാൻ തുടങ്ങി. അപ്പോൾ ശരണ്യയുടെ സന്തോഷം ഒന്ന് കാണേണ്ടതായിരുന്നു. കുറച്ചു നേരം കറക്കിട്ടു. അയാൾക്കൊരു ഉമ്മ കവിളിൽ കൊടുത്തിട്ടു അവൾ അവിടെ നിന്നും പൊയി. അവളുടെ ആ പ്രവർത്തിയിൽ അയാൾ തന്റെ മകളെ ഓർത്തു. ഇന്ന് അവൾ ജീവിച്ചിരിപ്പുണ്ടയിരുന്നെങ്കിൽ ഇവളെക്കാളും 2 വയസ്സിനു മുത്തതായിരിക്കും. അയാൾ പെട്ടെന്ന് തന്നെ മറ്റു പശുക്കളെയും കറന്നിട്ട്. പാലുമായി സോസൈറ്റിയിൽ പോയി കൊടുത്തു. വരുന്ന വഴിക്കു ചായക്കടയിൽ നിന്നും ദോശയും കടലക്കറിയും മുട്ടക്കറിയുമായി തിരിച്ചു വീട്ടിൽ വന്നു. വിജയകുമാർ നോക്കുമ്പോൾ ശരണ്യ പല്ല് തേച്ചോണ്ട് അവിടൊക്കെ ചുറ്റി നടക്കുകയാണ്. അയാൾ അകത്ത് കയറിട്ടു സുഭദ്രയെ എടുത്തു പൊക്കിക്കൊണ്ട് ബാത്‌റൂമിൽ കയറി പ്രഭാത കർമങ്ങൾ നടത്തിച്ചിട്ട് അവരെ കുളിപ്പിച്ച്. വൃത്തിയാക്കിട്ട് വീണ്ടും ബെഡിൽ ചാരി കിടത്തി. ശരണ്യ സുഭദ്രയുടെ റൂമിൽ വന്നു.
ശരണ്യ : ആ, രാവിലെ കുളിച്ചു റെഡി ആയല്ലോ.
വിജയകുമാർ : മോളെ നിനക്ക് കഴിക്കാൻ ദോശ വങ്ങിട്ടുണ്ട്. മുട്ടക്കറിയും കടലക്കറിയും ഉണ്ട്. ഇഷ്ടമുള്ളത് എടുത്തോ. അമ്മക്ക് കഴിക്കാൻ എടുക്കട്ടെ.
സുഭദ്രക്ക് വിജയകുമാർ വാരി കൊടുക്കുന്നത് കണ്ടോണ്ടു സുഭദ്രയുടെ അടുത്തിരുന്നു.
വിജയകുമാർ : എന്താടി നിനക്കും വാരി തരണോ.
ശരണ്യ : 😊.
അയാൾ ദോശ പിച്ചി അല്പം കടൽക്കറിയിൽ മുക്കി 2,3കടല പീസും എടുത്തു ദോശയിൽ ചുരുട്ടി അവൾക്കു നേരെ നീട്ടി. ശരണ്യ ഒരു മടിയും കൂടാതെ വായ തുറന്നു. അയാൾ അവളുടെ വായിലേക്ക് ദോശ വെച്ചു കൊടുത്തു. അവൾ അത് ചാവക്കാൻ തുടങ്ങിയപ്പോൾ
വിജയകുമാർ : എങ്ങനെയുണ്ടെടി.
ശരണ്യ : സൂപ്പർ.
വിജയകുമാർ : ഇനിയും വേണോ.
ശരണ്യ : ഉം.