അയാൾ അവൾക്കും അമ്മയ്ക്കും മാറി മാറി ദോശ കൊടുത്തു. പിന്നെയും ബാക്കിയിരുന്ന ദോശ 2 പേർക്കും കൂടി എടുത്തു വാരി കൊടുത്തു. സത്യത്തിൽ ശരണ്യക്ക് ഭയങ്കര സന്തോഷം തോന്നി. ഓർമ വച്ച കാലം മുതൽ ആരും അവൾക്കു ആഹാരം ഇത്ര സ്നേഹത്തോടെ വാരി കൊടുത്തിട്ടില്ല. അവളുടെ കണ്ണ് നിറഞ്ഞു ആരും കാണാതെ അത് തുടച്ചു. കഴിച്ചു കഴിഞ്ഞിട്ട് അയാൾ പുറത്ത് ഇറങ്ങി. ശരണ്യ വിജയകുമാറിന്റെ പിറകെ വന്നു. അവൾക്കു അവളുടെ ചുറ്റിനും ഉള്ള നിയന്ത്രണ കവചം ഇല്ലാതെയെന്നു തോന്നി. അവൾ വളരെ സന്ദോഷത്തോടെ ഹരിയെ നോക്കി. അയാൾ ചോദ്യം ഭാവത്തിൽ അവളെയും നോക്കി.
വിജയകുമാർ : എന്താണ് മകളെ
ശരണ്യ : മോനെന്തു ചെയ്യാൻ പോകുവാ
വിജയകുമാർ : പശുവിനു പുല്ലു പറിക്കാൻ പോകുവാ എന്ധെ 😆
ശരണ്യ : ഞാനും വരാം.
വിജയകുമാർ : പൊ പെണ്ണെ , വല്ല ഇഴ ജന്തുക്കൾ കാണും.
ശരണ്യ : അപ്പോൾ അങ്കിളിനെ കടിക്കല്ലേ.
അതുകേട്ട അയാൾ ചിരിച്ചു.
വിജയകുമാർ : എന്നാൽ വാ. ചെരിപ്പിട്ടോണ്ട് വരണം.
ശരണ്യ : എന്റെ കാലിൽ ഉണ്ട്. എന്നാൽ പോകാം.
അയാൾ പുല്ലു മുറിക്കാനുള്ള കത്തിയുമായി വന്നു. അവർ പറമ്പിലെക്ക് നടന്നു. അയാൾ അവളോട് അവടെ ഉണ്ടായിരുന്ന പാറയിൽ ഇരിക്കാൻ പറഞ്ഞിട്ട് പുല്ലു മുറിക്കാൻ തുടങ്ങി.
ശരണ്യ : അല്ല, ഉച്ചത്തേക്കുള്ള ആഹാരം ഉണ്ടാക്കണ്ടേ.
വിജയകുമാർ : ആ, അത് ഞാൻ നീ എണിക്കുന്നതിന് മുൻപ് റെഡി ആക്കി.
ശരണ്യ : അങ്കിൾ ആള് കൊള്ളാമല്ലോ.
വിജയകുമാർ : അത് നിനക്ക് ഇപ്പോഴാണോ മനസ്സിലായത്.
പിന്നീട് അവളും അയാളും ഓരോ നാട്ടു വിശേഷം പറഞ്ഞോണ്ടിരുന്നു. അതിൽ നിന്നും അവൾക്കൊരു കാര്യം മനസ്സിലായി അയാൾ നല്ല ഓപ്പൺ ടൈപ്പ് ആണെന്ന്.
അയാൾ പുല്ലൊക്കെ അറിഞ്ഞിട്ടു എല്ലാം കൂടി കെട്ടിവെച്ചു പൊക്കി.
ശരണ്യ : എന്റെ help വല്ലതും വേണോ.
വിജയകുമാർ : ഒന്നും വേണ്ടായേ 🙏🏻. തല്ക്കാലം ആ കത്തിയും എടുത്തോണ്ട് വാ.