Si : ടാ ഇനി മേലിൽ ഈ കൊച്ചിനെ നീ ശല്യം ചെയ്താലോ കണ്ടാലോ നിന്നെ ഞാൻ വെറുതെ വിടില്ല. നിനക്കെത്ര ധൈര്യമുണ്ടായിട്ട ഈ കൊച്ചിനെ അത്രയും ആളുകളുടെ മുന്നിൽ വെച്ചു അടിച്ചത്. സാറെ ഇനി ഇവന്റെ കൈ ഒരുത്തരുടെയും നേരെ പൊങ്ങില്ല. അതിനുള്ളത് ഇന്നലെ മൊത്തവും ഞങ്ങൾ കൊടുത്തിട്ടുണ്ട്. മോളെ ഇനി ധൈര്യമായി പൊയ്ക്കോ.
അച്ഛൻ : വളരെ നന്ദിയുണ്ട്.
അതും പറഞ്ഞു അവളുടെ അച്ഛൻ അവനെ നോക്കി. അവൻ അപ്പോഴും തല താഴ്ത്തി നിൽക്കുകയാണ്.
സ്റ്റേഷനിൽ നിന്നും ശരണ്യയും അച്ഛനും കൂടി പോയത് ബീച്ചിലേക്കാണ്. അൽപനേരം അവളെ അവിടെ ഇരുത്തിട്ട് അച്ഛൻ മാറി ഇരുന്നു. 1 മണിക്കൂറോളം അവൾ കടലിനെ നോക്കിയിരുന്നു. അച്ഛൻ അവളെടെ അടുത്ത് വന്നു ഇരുന്നിട്ട്
അച്ഛൻ : മോളെ മോളിനി ആ കോളേജിൽ പോകേണ്ട. അച്ഛൻ മോൾക്ക് വേണ്ടിട്ട് വേറൊരു കോളേജ് ശെരിയാക്കാം.
ശരണ്യ ഒന്നും മിണ്ടിയില്ല. അവൾ എണിറ്റു കാറിൽ പോയിരുന്നു. അച്ഛനും വന്നു കാറിൽ കയറി നേരെ വീട്ടിലേക്കു പോയി.ശരണ്യ റൂമിൽ കയറി വാതിൽ അടച്ചു. അച്ഛൻ അമ്മയുമായി പുറത്തേക്കു പോയി. വൈകിട്ടാണ് അവർ വന്നത്. വന്നപാടെ അച്ഛൻ അവളുടെ റൂമിന്റെ ഡോറിൽ വന്നു മുട്ടി, അവൾ മുഖമൊക്കെ കഴുകിട്ടു ഡോർ തുറന്നു.
ശരണ്യ : എന്താ അച്ഛാ.
അച്ഛൻ : മോളിങ്ങോട്ട് വന്നേ ഒരു കാര്യം പറയാനുണ്ട്.
ശരണ്യ അച്ഛന്റെ കൂടെ ഡെയിനിങ് ഹാളിലേക്ക് പോയി. അവിടെ അമ്മയും ഇരുപ്പോണ്ടായിരുന്നു.
അച്ഛൻ കസേരയിൽ ഇരുന്നു.
അച്ഛൻ : ഇരിക്ക് മോളെ.
ശരണ്യ : വേണ്ടച്ച ഞാനിവിടെ നിന്നോളം.
അച്ഛൻ അവളെ ബലമായി പിടിച്ചു കസേരയിൽ ഇരുത്തി.
അച്ഛൻ : മോളെ , പ്രേമിക്കുന്നത് തെറ്റാണെന്നു ഞാൻ ഒരിക്കലും പറയില്ല. പക്ഷെ ആളെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം.
അമ്മ : ഇനി അതും കൂടി പറഞ്ഞു കൊട്.
അച്ഛൻ : ടി നീ അധികം ചിലക്കാതെ ഇരുന്നോണം, എന്താ നിനക്കും പ്രേമമില്ലായിരുന്നോ.
അവളുടെ അമ്മ ഒന്നും മിണ്ടിയില്ല.