വിജയകുമാർ : അമ്മക്ക് 12 മണിയാകുമ്പോൾ ആഹാരം കൊടുക്കും. എന്നാൽ വാ, പിന്നെ വലിയ രുചിയൊന്നും കാണില്ല ആഹാരം ഞാൻ ഉണ്ടാക്കിയതാണ്.
അച്ഛൻ : ഒ, അതോന്നും പ്രേശ്നമില്ല. നീ വാ
അങ്ങനെ അയാളും എല്ലാരും കൂടി ചേർന്ന് ആഹാരം വിളമ്പി കഴിച്ചു. പിന്നെ വിജയകുമാറിന്റെ അമ്മയുടെ അടുത്തേക്ക് എല്ലാരും കൂടി ചെന്നു.
വിജയകുമാർ : മോളെ നാളെ മുതൽ തുടങ്ങുന്നോ കോളേജിൽ പോക്ക്.
ശരണ്യ : നാളെ… അല്ല മറ്റെന്നാൾ മുതൽ പോകാം അങ്കിലെ.
അച്ഛൻ : അതാ നല്ലത്, ഈ ചുറ്റുപാടുമായി ഒന്ന് മിഗിൾ ആകട്ടെ.
അമ്മ : ചേട്ടാ എന്നാൽ നമുക്ക് പോയാലോ. ഇപ്പോൾ തന്നെ സമയം ഒരുപാടായി. ഇനിയങ്ങു ചെല്ലുബോഴേക്കും ഒരുപാടു താമസിക്കും. അങ്ങനെ ശരണ്യയുടെ അച്ഛനും അമ്മയും കൂടി വിജയകുമാറിനോടും ശരണ്യയോടും യാത്ര പറഞ്ഞിട്ട് പോയി. ശരണ്യക്ക് അമ്മയും അച്ഛനും പോയതിൽ വലിയ വിഷമം തോന്നിയില്ല. കാരണം അവരുടെ വീട്ടിലും അവർ തമ്മിൽ വലിയ കമ്മ്യൂണിക്കേഷൻ ഒന്നും ഇല്ലാത്തതുകൊണ്ടാകാം. അവർ പോയി കഴിഞ്ഞതിനു ശേഷം
വിജയകുമാർ : മോളെ, മോൾക്ക് വേണ്ടിയാണു ഈ റൂം ഞാൻ റെഡിയാക്കിയെടുത്ത്. മോൾക്കിഷ്ടപ്പെട്ടോ.
ശരണ്യ റൂമിലേക്ക് കയറി.
ശരണ്യ : ആ, കൊള്ളാം. നല്ല റൂമാണ്.
വിജയകുമാർ : ഞാൻ പോയി മോൾടെ സാധനങ്ങൾ എടുത്തോണ്ട് വരാം.
ശരണ്യ : ഞാനും വരാം അങ്കിലെ.
അയാളുടെ കൂടെ അവളും പോയി അവൾ കൊണ്ടുവന്ന സാധനങ്ങൾ എടുത്തോണ്ട് റൂമിലേക്ക് വെച്ചു. ഹരി പുറത്തേക്കിറങ്ങുബോൾ.
വിജയകുമാർ : മോളെ ഞാൻ പറമ്പിൽ കാണും എന്ധെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി.
അതുകേട്ടു ശരണ്യ തലയാട്ടി. അയാൾ പറമ്പിലേക്ക് പോയി. ശരണ്യ ഡ്രെസ്സൊക്കെ മാറിയിട്ട് യാത്രയുടെ ക്ഷീണം കൊണ്ട് ചെറുതായി ഒന്ന് കിടന്നു. എന്നാൽ അവൾ എണീറ്റത്തു രാത്രി 8 മണിയായപ്പോൾ ആണ്എണീറ്റിട്ടു അവൾ നേരെ അവളുടെ റൂമിനോട് ചേർന്ന ബാത്‌റൂമിൽ കയറി മുഖമൊക്കെയൊന്നു കഴുകിട്ടു അവൾ വിജയ കുമാറിന്റെ അമ്മയായ സുഭദ്രയുടെ റൂമിലേക്ക് വന്നു.
സുഭദ്ര : ആഹാ, മോള് എണീറ്റോ.