ശരണ്യ [Ajitha]

Posted by

വിജയകുമാർ : എന്താ മക്കളെ ഇവിടെ പ്രശ്നം

പയ്യൻ : ചേട്ടൻ ഇടപെടാൻ വേണ്ടിയുള്ള പ്രേശ്‌നമൊന്നുമില്ല.

വിജയകുമാർ : അതെന്താ

പയ്യൻ 2 : കൂടുതൽ ഇടപെട്ടാൽ ചേട്ടന്റെ ശരീരം കേടാവും. അതുകൊണ്ട് പോകാൻ നോക്ക്.

വിജയകുമാർ ഒന്ന് ചിരിച്ചിട്ട്.

വിജയകുമാർ : എന്റെ ശരീരത്തെ ബാധിക്കുമെങ്കിൽ ഞാനിവിടെ നിന്നിട്ടു കാര്യമില്ല.

പയ്യൻ : ആ, ചേട്ടന് പെട്ടെന്ന് കാര്യം പിടികിട്ടി. ചേട്ടൻ പോകാൻ നോക്ക്.

വിജയകുമാർ ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു അല്പം മുന്നിലേക്ക്‌ ഓടിച്ചു പോയി. ശരണ്യക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു. ഒരു പ്രേശ്നമുണ്ടായപ്പോൾ തന്നെ കളഞ്ഞിട്ടു പോയ ദുഷ്ഠനാണ് അങ്കിൾ എന്ന് വിചാരിച്ചു നിന്നപ്പോൾ പയ്യന്മാർ അവളെടെ കൈയ്യിൽ പിടിച്ചു വലിക്കാൻ തുടങ്ങി. അപ്പോൾ വീണ്ടും വിജയകുമാർ തിരിച്ചു വരുന്നു. അവരുടെ അടുത്തെത്തി. വണ്ടി നിർത്തിട്ടു ബൈക്ക് സ്റ്റാൻഡിൽ വച്ചിട്ട് സിനിമ സ്റ്റായലിൽ കറങ്ങി ഇറങ്ങി.

വിജയകുമാർ : ഞാൻ ഒരു കാര്യം ചോദിക്കാൻ മറന്നു പോയി.

പയ്യൻ : എന്താണാവോ

വിജയകുമാർ : അയ്യോ, മക്കളോടല്ല, ഈ പെണ്ണിനോട്.

പയ്യൻ : നീ വാങ്ങിച്ചിട്ടേ പോകു. എന്താ നിനക്ക് ചോദിക്കേണ്ടത്.

വിജയകുമാർ : മോളെ നേരത്തെ ഇവരോടായിരുന്നു എന്ധെങ്കിലും പ്രേശ്നമുണ്ടോന്നു ചോദിച്ചത്. പക്ഷെ, ഇപ്പോൾ മോളോടാണ് ഞാൻ ചോദിക്കുന്നത്. മോളെ എന്ധെങ്കിലും പ്രശ്നമുണ്ടോ?

ശരണ്യ : ഉണ്ട്.

അതും പറഞ്ഞു ശരണ്യ കരഞ്ഞു പോയി.

വിജയകുമാർ : മോളെ കരയാതെ. അല്പം അങ്ങോട്ട്‌ മാറി നിന്നെ.

ശരണ്യ അങ്ങോട്ട്‌ മാറി നിന്നു. പയ്യന്മാർ പ്രതീക്ഷിക്കുന്നതിനു മുൻപ് തന്നെ ഒരുത്തന്റെ കവിള് നോക്കി തൂമ്പയും കുന്തലിയും വെട്ടുകത്തിയും പിടിച്ചു തഴമ്പിച്ച കൈ കൊണ്ട് കിടുക്കാച്ചി അടി കൊടുത്തു. അടി കൊണ്ടാവൻ , ഒരു കറക്കം കറങ്ങി താഴേക്കു വീണു. ഇതുകണ്ട മറ്റേവൻ വിജയകുമാറിന്റെ നേരെ ചാടി ചെന്നു. എന്നാൽ ഹരി അവന്റെ അടിനാഭി നോക്കി ഒറ്റ ചവിട്ടു കൊടുത്തു. ആ ചവിട്ടിൽ അവന്റെ കിളി പറന്നു താഴെക്കിടന്നു കരഞ്ഞു, ആദ്യം ചവിട്ട് കൊണ്ടാവൻ ഇതുവരെയും ബോധം വീണിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *