“ഇവൾ എന്റെയാ….. എന്റെ മാത്രം….”
അത് അവളുടെ ഉള്ളിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു.
വൈകുന്നേരം കോളേജ് കഴിഞ്ഞു പോവുമ്പോഴും ഹോസ്റ്റൽ റൂമിൽ എത്തിയ ശേഷവും എല്ലാം അവളുടെ ചിന്ത അവൻ മാത്രം ആയിരുന്നു.
അതെ പ്രണയം എന്ന പടുകുഴിയിലേക്ക് അവൾ വീണുകഴിഞ്ഞിരുന്നു.
**കറക്കമൊക്കെ കഴിഞ്ഞു പതിവുപോലെ ഔസപ്പ് അച്ഛനെയും കണ്ട ശേഷം ആണ് വിഷ്ണു വീട്ടിലേക്ക് തിരിച്ചത്.
പോവുന്ന വഴി അമ്മ വിളിച്ചപ്പോൾ എത്താറായി എന്ന് പറഞ്ഞു അവൻ വീട് ലക്ഷ്യമാക്കി വണ്ടി ഓടിച്ചു.
പെട്ടന്നാണ് എവിടെ നിന്നോ വന്ന ഒരു കാർ അവന്റെ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്.
അവൻ ബൈക്കിൽ നിന്നും തെറിച്ചു റോഡിൽ വീണു.
വീഴ്ചയുടെ ആഘാതത്തിൽ ആയിരുന്നു എങ്കിലും കാറിൽ നിന്നും ഇറങ്ങി തന്റെ അടുത്തേക്ക് വന്ന ആളെ അവൻ വ്യക്തമായി തന്നെ കണ്ടിരുന്നു.
“ജിബിൻ ” അവന്റെ മനസ്സിൽ ആ പേര് മുഴങ്ങി.
കാറിൽ നിന്നും ഇറങ്ങി വിഷ്ണുവിന് അടുത്തെത്തിയ ജിബിൻ അവനോടായി അലറി.
“ഇപ്പൊ മനസ്സിലായോടാ കഴുവേറി മകനെ എന്നെ തൊട്ടാൽ എന്താ ഉണ്ടാവുക എന്ന്.
പിന്നെ നീ എന്താ പറഞ്ഞത് അവൾ നിന്റെ ആണ് എന്നോ?
നീ ഉണ്ടേൽ അല്ലെ?”
അതും പറഞ്ഞുകൊണ്ട് ജിബിൻ ഒരു ഇരുമ്പ് വടി എടുത്ത് വിഷ്ണുവിന്റെ തലയിൽ അടിക്കുവാ ഓങ്ങി.
പെട്ടന്ന് അവിടേക്ക് ഏതോ വണ്ടി വരുന്ന വെളിച്ചം ജിബിന്റെ മുഖത്ത് അടിച്ചു.
അവന്റെ കൂടെ ഉണ്ടായിരുന്നവർ അവനെ പിടിച്ചു വണ്ടിയിൽ കയറ്റിയ ശേഷം അവിടെ നിന്നും പോയി.
പോവുന്നവഴി…..
ജിബിൻ : എന്ത് മൈര് പരുപാടി ആണ് കാണിച്ചത് നിയൊക്കെ.
അവനെ അങ്ങനെ വിട്ടേച്ചും വരാൻ പാടില്ലായിരുന്നു.
തീർക്കണം ആയിരുന്നു ആ തായോളിയെ 😡😡😡😡😡
കൂട്ടുകാരൻ 1: നീയും കണ്ടതല്ലേ ജിബി ഒരു വണ്ടി വന്നത്.
അവർ നിന്നെയോ നമ്മളെ ആരേലും ഒക്കെയോ കണ്ടിരുന്നു എങ്കിൽ പിന്നെ തീർന്നു.
കൂട്ടുകാരൻ 2: അതെ. പിന്നെ അവൻ എന്തായാലും ഇനി നമ്മുടെ അടുത്ത് പോയിട്ട് നമ്മുടെ നിഴൽ അടിക്കുന്നിടത്തു പോലും വരത്തില്ല. 😂