❤️സഖി 3❤️ [സാത്താൻ😈]

Posted by

കണ്ണുകൾ കരഞ്ഞു കണ്ണുനീർ വറ്റിയത് പോലെ ചുവന്നു തുടത്തും അവളുടെ മാൻ പെട കണ്ണുകൾക്ക് അഴക് പകരുന്ന കരിമഷി ആകെ പരന്നു മൊത്തത്തിൽ എന്റെ പെണ്ണ് ഒരു പരുവം ആയിരിക്കുന്നു.

 

ഞാൻ :എന്താടോ ഇത്.

എന്തിനാ ഇങ്ങനെ കരഞ്ഞു പ്രശ്നം ആക്കിയത്.

 

അഞ്ജലി : അത്…. ഞാൻ…. ഞാൻ കാരണമല്ലേ എല്ലാം… എനിക്ക് വേണ്ടി അല്ലെ ഏട്ടൻ.. 😭

 

അവൾ വീണ്ടും പൊട്ടി കരയാൻ തുടങ്ങി.

 

ഞാൻ : എടൊ അതിനിപ്പോൾ എനിക്ക് ഒന്നും പറ്റിയില്ലല്ലോ?

പിന്നെ എന്തിനാ താൻ ഇങ്ങനെ ഇമോഷണൽ ആവുന്നത്.

ഈ കണക്കിന് ഞാൻ എങ്ങാനും ചത്തു പോയിരുന്നേൽ താൻ……

 

 

 

“ട്ടപ്പേ…”

 

പറഞ്ഞു തീരുന്നതിനു മുൻപ് തന്നെ ഒരെണ്ണം കിട്ടി.

എത്ര കിളികളാ ഈ പറക്കുന്ന 😵‍💫🕊️🕊️🕊️🕊️

 

ഒന്ന് റിലേ തിരിച്ചു കിട്ടി ഞാൻ നോക്കുമ്പോൾ കാണുന്നത് ദേഷ്യത്തോടെ എന്നെ നോക്കി ഇരിക്കുന്ന അഞ്ജലിയെ ആണ്.

 

അവൾ അവിടെ നിന്നും എഴുന്നേറ്റ് പുറത്തേക്ക് പോവാൻ തിരിഞ്ഞതും ഞാൻ അവളുടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി.

 

ഞാൻ : എടൊ നിങ്ങൾ രണ്ടാളും ഒന്ന് പുറത്തേക്ക് നിൽക്കുവോ?

 

ഞാൻ സ്നേഹയോടും ഗായത്രിയോടും ചോദിച്ചു.

 

സ്നേഹ : മ്മ്… നടക്കട്ടെ നടക്കട്ടെ 😂

 

അതും പറഞ്ഞുകൊണ്ട് അവർ രണ്ടാളും പുറത്തേക്ക് ഇറങ്ങി. അപ്പോഴും എന്നെ നോക്കി ദഹിപ്പിക്കുക ആയിരുന്നു എന്റെ പെണ്ണ്.

 

അവർ പോയതും ഞാൻ അവളോടായി ചോദിച്ചു.

 

ഞാൻ : എന്താടോ എന്ത് അടിയാ ഇത്…. കിളി പോയല്ലോ മനുഷ്യന്റെ 🥲

 

അവൾ : ഇനി പറഞ്ഞാൽ ഇനിയും അടിക്കും. ഏട്ടന് വല്ലതും പറ്റിയാൽ പിന്നെ എനിക്ക് ആരാ ഉള്ളത്

 

ഞാൻ : 😯😲 എന്താ പറഞ്ഞത്… ഒന്നൂടി പറ

 

അവൾ : 😌 എനിക്ക് വേറെ ആരാ ഉള്ളതെന്ന്.

 

ഞാൻ : അതെ ഒന്ന് നുള്ളുവോ? 🥹 എനിക്ക്… എനിക്ക് എന്റെ കാതുകളെ വിശ്വസിക്കാൻ പറ്റുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *