അമ്മാതിരി പണി കിട്ടിയിട്ടുണ്ടല്ലോ ചെറുക്കന്
ജിബിൻ : 😂 എന്നാലും എനിക്ക് കൈ തരിപ്പ് അങ്ങ് മാറുന്നില്ല 😡
കൂട്ടുകാരൻ 1 : ആ തരിപ്പ് നമുക്ക് നാളെ കോളേജിൽ ചെന്നിട്ട് അവളുടെ മേൽ തീർക്കാമെന്നേ 😂
ജിബിൻ : 😂😂😂 😈
ഇതേ സമയം ഒരു റേഞ്ച് റോവർ ഡിഫണ്ടർ കാർ വിഷ്ണുവിന്റെ അടുത്തെത്തി നിറുത്തിയിരുന്നു. അതിൽ ഉണ്ടായിരുന്നവർ അവനെ ഹോസ്പിറ്റലിൽ എത്തിച്ചു.
ഹോസ്പിറ്റലിൽ…..
നേഴ്സ് : നിങ്ങൾ ആണോ ആ ആക്‌സിഡന്റ് കേസ് ഉം ആയി വന്നത്?
കാറിൽ ഉണ്ടായിരുന്നവർ : അതെ… അയാൾക്ക് എങ്ങനുണ്ട് സിസ്റ്റർ?
നേഴ്സ് : ഒന്നും പറയാറായിട്ടില്ല.
പിന്നെ അയാളുടെ സാധനങ്ങൾ ആണ് ഇതൊക്കെ.
ബന്ധുക്കൾ ആരും എത്തിയിട്ടില്ലല്ലോ സൊ നിങ്ങൾ തന്നെ വാങ്ങിക്കോ
കാറിൽ വന്നവർ : അല്ല സിസ്റ്റർ ഞങ്ങൾക്ക് ഒരിടം വരെ അത്യാവശ്യമായി പോവാൻ ഉണ്ടായിരുന്നു.
നേഴ്സ് : സീ സർ… ആക്‌സിഡന്റ് കേസ് ആണ് അപ്പോൾ അതിന്റേതായ കുറച്ചു പ്രോസിജിയേഴ്‌സ് ഉണ്ട് അത് കഴിയാതെ നിങ്ങൾക്ക് പോവാൻ പറ്റില്ല.
ആം സോറി.
പിന്നെ അയാളുടെ റിലേറ്റീവ്സ് ആരേലും എത്തിയാൽ ഓക്കേ നിങ്ങൾക്ക് പോവാം.
കാറിൽ വന്നവർ : ഓഹ് ശെരി.
നേഴ്സ് : സാർ നിങ്ങളുടെ രണ്ടാളുടെയും പേര് ഒന്ന് പറയുവോ?
കാറിൽ വന്നവർ : അർജുൻ…. സൂസൻ
നേഴ്സ് : സാർ ഐഡി?
അവർ രണ്ടുപേരുടെയും ഐഡി കാർഡ് എടുത്ത് നഴ്സിന്റെ കയ്യിൽ കൊടുത്തു.
അഡ്രെസ്സ് ഒക്കെ എഴുതി എടുത്ത ശേഷം അവർ വിഷ്ണുവിന്റെ സാധനങ്ങൾ ഒക്കെ വാങ്ങി.
ഡിസ്പ്ലേ പൊട്ടിയ അവന്റെ ഫോണിലേക്ക് ആദ്യം വന്ന കാൾ എങ്ങനെയൊക്കെയോ അർജുൻ അറ്റന്റ് ചെയ്തു.
അത് ആഷിക് ആയിരുന്നു.
ആഷിക് : ഹലോ ഡാ മൈരേ നീ ഇതെവിടെ ആണ്?
അമ്മയും അച്ഛനും ഒക്കെ ആകെ പേടിച് എന്നെ വിളിക്കുവായിരുന്നു.