ശേഷം അവളോട് ആയി പറഞ്ഞു.
ഞാൻ : എടോ സോറി കേട്ടോ.
അനുവാദം ഇല്ലാതെ ഒരു പെൺകുട്ടിയുടെ കയ്യിൽ പിടിക്കാൻ പാടില്ല എന്നറിയാം.
ഇതിപ്പോൾ അവിടെ നിന്നും തന്നെ കൊണ്ടുപോരാൻ ചെയ്തതാണ്.
സോറി
അതും പറഞ്ഞു ഞൻ തിരികെ നടക്കാൻ ആയി തിരിഞ്ഞു.
“താങ്ക്സ് ”
അതെ അന്ന് ആദ്യം ആയി കേട്ട അതെ മധുരമായ ശബ്ദം.
ഞാൻ ഒന്ന് തിരിഞ്ഞു നോക്കിയ ശേഷം
ഞാൻ : ആഹാ ഇയാൾ സംസാരിക്കുവോ?
അല്ല അന്ന് പേര് പറയുന്നത് മാത്രമേ ഇതുവരെ കെട്ടിട്ടുള്ളു അത് കൊണ്ട് ചോദിച്ചതാ.
അല്ല എന്തിനാ താങ്ക്സ് ഒക്കെ.
അവൾ : അവിടെ നിന്നും രക്ഷിച്ചതിനു.
ഞാൻ ശെരിക്കും പെട്ടുപോയി എന്നാ കരുതിയത്.
ഞാൻ : അതിനു താങ്ക്സ് ഒന്നും വേണ്ട കേട്ടോ.
പിന്നെ താൻ കുറച്ചുകൂടെ ബോൾഡ് ആയി പെരുമാറാൻ നോക്കണം.
ഇവിടെ പിടിച്ചു നിൽക്കാൻ തന്റെ തൊട്ടാവാടി സ്വഭാവം കൊണ്ട് കഴിഞ്ഞെന്ന് വരില്ല.
അല്ല ഞാൻ എന്റെ ഒരു അഭിപ്രായം പറഞ്ഞതാ കേട്ടോ.
എപ്പോഴും വാലുപോലെ കൂടെയുള്ള രണ്ടെണ്ണത്തിനെ കണ്ടില്ലല്ലോ അവർ എവിടെ?
അവൾ : അവരെ ആ ചേട്ടന്മാർ ആദ്യം തന്നെ ഓടിച്ചു.
ഞാൻ : ഓ…. എന്നാൽ ശരിയാടോ പിന്നെ കാണാം.
എന്തേലും കുഴപ്പം ഉണ്ടേൽ പറഞ്ഞാൽ മതി കേട്ടോ.
സത്യം പറഞ്ഞാൽ അവിടെ നിന്ന് പോവാൻ തീരെ താൽപ്പര്യം ഇല്ലായിരുന്നു.
പക്ഷെ ഇനിയും അവിടെ നിന്നാൽ അവളുടെ സൗന്ദര്യത്തിൽ ചിലപ്പോൾ ഞാൻ വാ പൊളിച്ചു പോവും അത്കൊണ്ട് നൈസ് ആയി മുങ്ങിയത് ആണ്.
ഇത്രയും നേരം തന്നെ പിടിച്ചു നിന്നത് എങ്ങനെ ആണ് എന്ന് എനിക്കെ അറിയൂ.
അവിടെന്ന് ഞാൻ നേരെ പോയത് സിനിമ തീയേറ്റർലേക്ക് ആയിരുന്നു.
സിനിമയും കണ്ട് ഇറങ്ങി പതിവുള്ള ചില കറക്കങ്ങളും ഒക്കെ ആയി ഞങ്ങൾ മൂന്നാളും അങ്ങനെ നടന്നു.
*ഇതേ സമയം കോളേജിൽ….