❤️സഖി 3❤️ [സാത്താൻ😈]

Posted by

മാധവനും ജയശ്രീയും കൂടി ഡോക്ടറുടെ മുറിയിലേക്ക് പോയി.

 

മാധവൻ : may i come in ഡോക്ടർ?

 

ഡോക്ടർ : യെസ് come in.

 

മാധവൻ : സാർ ഞാൻ ഇന്ന് ആ ആക്‌സിഡന്റ് ആയി വന്ന പയ്യന്റെ അച്ഛൻ ആണ്.

എന്റെ മോന് ഇപ്പോൾ എങ്ങനെ ഉണ്ട്?

 

ഡോക്ടർ : പേടിക്കാൻ ഒന്നുമില്ല.

ഇവിടെ എത്തുമ്പോൾ ആൾക്ക് ബോധം ഇല്ലായിരുന്നു.

അത് വീഴ്ചയുടെ ആഘാതത്തിൽ പറ്റിയതാവാം.

തലക്ക് ചെറിയ മുറിവുകൾ ഉണ്ട്.

ഒരു 4 സ്റ്റിച്ച്, പിന്നെ ഇടത് കൈക്ക് ഒരു ഒടിവും മറ്റു കുഴപ്പങ്ങൾ ഒന്നും ഇതുവരെ ഇല്ല.

എന്തായാലും ഒരു 24 മണിക്കൂർ ഒബ്സെർവഷനിൽ കിടക്കട്ടെ.

 

മാധവൻ :എനിക്ക് എന്റെ കുഞ്ഞിനെ ഒന്ന് കാണാൻ പറ്റുവോ?

 

ഡോക്ടർ : ഇപ്പോൾ പറ്റില്ല.

പിന്നെ ആൾ നല്ല ഉറക്കത്തിൽ ആണ്.

എന്തായാലും ബോധം വരട്ടെ എന്നിട്ട് കാണാം.

 

മാധവൻ : ശെരി സാർ 🙏

 

ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ ആണ് അവർക്ക് സമാധാനം ആയത്.

തങ്ങളുടെ മകനെ ഒരിക്കൽ കൂടി നഷ്ടപ്പെടുത്താൻ ആ അച്ഛനും അമ്മയ്ക്കും കഴിയില്ലായിരുന്നു.

അവർ ഊണും ഉറക്കവും പോലും ഇല്ലാതെ അവിടെ ഇരുന്നു.

ആഷിക്കും ഹബീബും കൂടെ അവിടെ ഉണ്ടായിരുന്നു.

അവർ ഇരുവർക്കും ഭക്ഷണം വാങ്ങി കൊണ്ടുവന്നു എങ്കിലും തങ്ങളുടെ മകനെ കാണാതെ അത് അവർക്ക് ഇറങ്ങില്ല എന്നായിരുന്നു മറുപടി.

ഏകദേശം ഒരു അഞ്ചു മണിക്കൂർ കഴിഞ്ഞപ്പോൾ തന്നെ വിഷ്ണുവിന് ബോധം തിരികെ കിട്ടിയിരുന്നു.

 

താൻ എവിടെ ആണെന്ന് മനസിലാവാതെ അവൻ ചുറ്റും നോക്കി.

ഹോസ്പിറ്റലിൽ ആണെന്ന് അറിഞ്ഞപ്പോൾ ആണ് അവനു സമാധാനം ആയത്.

“ഭാഗ്യം ചത്തിട്ടില്ല 😌” അവൻ അവനോട് തന്നെ പറഞ്ഞു. അവനു ബോധം വന്നത് കണ്ട് നേഴ്സ് ഡോക്ടറെ വിളിച്ചു.

 

ഡോക്ടർ : വിഷ്ണു എങ്ങനെ ഉണ്ട് ഇപ്പോൾ?

 

ഞാൻ : കുഴപ്പമൊന്നും ഇല്ല ഡോക്ടർ.

 

ഡോക്ടർ : ആ ഓക്കേ. എന്തായാലും ഒരു 24 മണിക്കൂർ ഒബ്സെർവഷനിൽ ഇരിക്കണം.

Leave a Reply

Your email address will not be published. Required fields are marked *