പാവം രോഗികളെ കൂടി നോക്കണ്ടേ.
ഉച്ച കഴിഞ്ഞപ്പോൾ അമ്മ വന്നു പറഞ്ഞു.
അമ്മ : മോനെ ദേ നിന്നെ കാണാൻ മൂന്ന് കുട്ടികൾ വന്നിട്ടുണ്ട്.
ഞാൻ : ആരാ അമ്മ
അമ്മ : അറിയില്ല ഞാൻ എന്തായാലും ഇങ്ങോട്ട് പറഞ്ഞു വിടാം.
അതും പറഞ്ഞു അമ്മ താഴേക്ക് പോയി.
കുറച്ചു സമയം കഴിഞ്ഞപ്പോൾ റൂമിന്റെ വാതിൽ തുറക്കുന്ന ശബ്ദം കേട്ടാണ് ഞാൻവാതിൽക്കലേക്ക് നോക്കിയത്.
അവിടെ നിൽക്കുന്ന ആളെ കണ്ട എനിക്ക് ഇത് വല്ല സ്വപ്നവും ആണോ എന്ന് തോന്നി പോയി.
ഞാൻ എന്റെകയ്യിൽ ഒന്ന് നുള്ളി.
അല്ല സ്വപ്നം അല്ല.
അപ്പോൾ ആ നിൽക്കുന്നത്..
അതെ അഞ്ജലി തന്നെ കൂടെ അവളുടെ കൂട്ടുകാരികളും.
അവർ അകത്തേക്ക് വന്നു.
ഞാൻ അവരോടായി ചോദിച്ചു.
ഞാൻ : അല്ല എന്താ മൂന്നുപേരും ഈ വഴിക്ക്
സ്നേഹ : അതെന്താ ചേട്ടാ വരാൻ പാടില്ലേ? ഒന്നും അല്ലേലും ഞങ്ങളുടെ കൂട്ടത്തിൽ ഒരാൾക്ക് വേണ്ടി ഇടപെട്ട് പണി വാങ്ങിയതല്ലേ 😊
ഞാൻ : വരുന്നതിനൊന്നും കുഴപ്പമില്ല. ഇപ്പോൾ വേണേലും വരാം.
ഗായത്രി : എങ്ങനുണ്ട് ചേട്ടാ ഇപ്പോൾ?
ഞാൻ : കുഴപ്പമൊന്നും ഇല്ലെടോ.
പിന്നെ ദേ ഈ കൈക്ക് ഒരു ഒടിവുണ്ട് അത്കൊണ്ട് ഒരു രണ്ട് മാസം റസ്റ്റ് ആണ്.
ഗായത്രി : ആ.
ഞാൻ : അല്ല നിങ്ങൾ എന്താ ഈ സമയത്ത്.
ക്ലാസ്സ് കഴിയാൻ ടൈം ആയില്ലല്ലോ?
സ്നേഹ : അതെങ്ങനാ ഇതറിഞ്ഞപ്പോൾ മുതൽ തുടങ്ങിയതാ ഒരുത്തി ഇരുന്ന് കരയാൻ.
ഇപ്പോൾ കാണണം എന്നും പറഞ്ഞു.
പിന്നെ മേഘ മിസ്സാണ് വീട് പറഞ്ഞു തന്നത്.
അപ്പോഴാണ് ഞാൻ അഞ്ജലിയെ ശെരിക്കും ശ്രദ്ധിക്കുന്നത്.
കരഞ്ഞൊരു പരുവം ആയിട്ടുണ്ട് എന്റെ പെണ്ണ്.
എപ്പോഴും ഐശ്വര്യം തുളുമ്പുന്ന ആ മുഖം കാർമേഘം വന്നു മൂടിയ പോലെ കറുത്തു ഇരുണ്ടിരിക്കുന്നു.