ഇപ്പൊ എന്റെ മേഘ കൊച്ചു പോയി പിള്ളേരെപഠിപ്പിക്ക് ഒരു രണ്ട് മാസം കഴിഞ്ഞു കാണാം കേട്ടോ. അല്ലേൽ ഇടക്ക് വീട്ടിലോട്ട് ഇറങ്ങിയാൽ മതി.
മിസ്സ് : അത് നീ പറഞ്ഞിട്ട് വേണ്ടല്ലോ. ഞാൻ വന്നോളാം 🥹
ഞാൻ : എന്നാ ശെരി മിസ്സേ തലക്ക് ചെറിയ പെയിൻ ഉണ്ട്.
മിസ്സ് : മ്മ്മ് ശെരി., റസ്റ്റ് എടുക്ക് കേട്ടോ.
ഞാൻ : അഹ് ഒകെ 😌🥲
Call കട്ട് ആയ ഉടനെ ഞാൻ വീണ്ടും ആലോചനയിൽ മുഴുകി. ആരോരും ഇല്ലാത്ത എനിക്ക് ഇപ്പോൾ എന്നെ പൊന്നുപോലെ സ്നേഹിക്കുന്ന ഒരു അച്ഛനും അമ്മയും ഉണ്ട്.
ദേ ഇപ്പോൾ വിളിച്ചില്ലേ സ്വന്തം കൂടപ്പിറപ്പിനെ പോലെ എന്നെ സ്നേഹിക്കുന്ന എന്റെ പെങ്ങൾ
ഇവരെ എല്ലാരേയും നീ എനിക്ക് തന്നില്ലേ ഭഗവാനെ. എങ്ങനെ ആണ് ഇതിനൊക്കെ ഞാൻ നന്ദി പറയുക. 🥹
ഇത്രയൊക്കെ തന്ന നിനക്ക് അഞ്ജലിയെ കൂടി എനിക്ക് തന്നൂടെ 😌 😁
നന്ദി പറയുന്നതിനൊപ്പം ഒരു അപേക്ഷ കൂടി തന്നു എന്ന് കരുതിയാൽ മതി കേട്ടോ 😁.
അങ്ങനെ ഓരോന്ന് ആലോചിച് ഇരുന്ന് സമയം പോയി കൊണ്ടിരുന്നു.
ഇടക്ക് അമ്മ ഭക്ഷണം കൊണ്ടുവന്നു തരും.
കഴിച്ചില്ല എങ്കിൽ വഴക്ക് പറഞ്ഞുകഴിപ്പിക്കും.
അച്ഛനും എന്റെ അടുത്ത് തന്നെ ആയിരുന്നു. ഹോസ്പിറ്റലിലേക്ക് പൊക്കോളാൻ പറഞ്ഞു എങ്കിലും പുള്ളിക്കാരൻ എന്നെ വീട്ടിൽ ആക്കിയിട്ടേ പോവൂ എന്ന് വാശിയിലാണ്.
പിറ്റേദിവസം രാവിലെ തന്നെ ഡിസ്റ്റാർജ് ആയി. വീട്ടിലെത്തിയ എന്നെ മുകളിലത്തെ മുറിയിൽ തന്നെ കൊണ്ടുപോയി ആക്കി രണ്ടാളും കൂടി.
എനിക്ക് കാലിനു കുഴപ്പമില്ല എന്ന് പറഞ്ഞിട്ടും സമ്മതിക്കാതെ രണ്ടു കയ്യും പിടിച്ചാണ് അവർ എന്നെ മുകളിലേക്ക് കൊണ്ടുപോയത്.
ഇത്രയും സ്നേഹമുള്ള അമ്മയെയും അച്ഛനെയും എനിക്ക് തന്നതിന് ഞാൻ ഹൃദയത്തിൽ കൈ വെച്ച് വിജയോട് നന്ദി പറഞ്ഞു.
അന്നേ ദിവസം ഉച്ച കഴിഞ്ഞപ്പോൾ അച്ഛനെ ഞാൻ തന്നെ നിർബന്ധിച്ചു ഹോസ്പിറ്റലിലേക്ക് പറഞ്ഞയച്ചു.
സീനിയർസർജൻ ഇങ്ങനെ മകനെ നോക്കി നിന്നാൽ പോരല്ലോ?