അർജുൻ ആഷികിനെ വിളിച്ചുകൊണ്ടു അല്പം മാറി എന്നിട്ട് അവനോട് പറഞ്ഞു.
അർജുൻ : ബ്രോ ഇവിടെ ഞാൻ ഏതോ വണ്ടി ഇടിച്ചിട്ടിട്ട് പോയതാണ് എന്നാ പറഞ്ഞേക്കുന്നത്. അല്ലേൽ ചിലപ്പോൾ അവർ അഡ്മിറ്റ് ആക്കി എന്ന് വരില്ല.
ആഷിക് : അപ്പോൾ അവനെ വണ്ടി ഇടിച്ചതല്ലേ 😲
അർജുൻ : വണ്ടി ഇടിച്ചതാണ്.
പക്ഷെ അത് ആരോ പ്ലാൻ ചെയ്ത് തന്നെ ചെയ്തത് ആണ്.
ഞാൻ കണ്ടതാണ് ഒരാൾ ഇയാളുടെ തലയിൽ എന്തോ കൊണ്ട് അടിക്കാൻ നോക്കുന്നത്.
ഞങ്ങളുടെ വണ്ടി കണ്ടത് കൊണ്ട് അവർ ഒന്നും ചെയ്യാതെ പോയതാണ്.
പിന്നെ ഇതൊക്കെ നിങ്ങളോട് പറയണം എന്ന് തോന്നി അതാ പറഞ്ഞത്.
എന്നാ ശെരി.
ആഷിക് : ശെരി ചേട്ടാ.
അർജുനും സൂസനും അവിടെ നിന്നും അവരെ എല്പിച്ച വിഷ്ണുവിന്റെ സാധനങ്ങൾ എല്ലാം ആഷികിനെയും ഹബീബിനെയും ഏൽപ്പിച്ച ശേഷം അവിടെ നിന്നും പോയി.
വിഷ്ണുവിനെ ആരോ കൊല്ലാൻ നോക്കിയത് ആണെന്ന കാര്യം ആഷിക് ഹബീബിനോടും പറഞ്ഞു.
തല്ക്കാലം വേറെ ആരും ഇതറിയണ്ട എന്ന് അവർ തീരുമാനിച്ചു.
അപ്പോഴേക്കും അവിടേക്ക് മാധവനും ജയശ്രീ യും എത്തിയിരുന്നു. രണ്ടുപേരുടെയും പേടിച്ചുള്ള വരവ് കണ്ട ആഷിക്കും ഹബീബും അവരെ ആശ്വസിപ്പിച്ചു.
മാധവൻ : എന്റെ കുഞ്ഞേന്തേ മോനെ?
ആഷിക് : അകത്താണ് സാർ.
നിങ്ങൾ രണ്ടാളും ഇങ്ങനെ പേടിക്കണ്ട.
അവനു വലിയ കുഴപ്പമൊന്നും ഇല്ല.
തലക്ക് ചെറിയ ഒരു മുറിവുണ്ട്.
കൈക്ക് ഒടിവും വേറെ കുഴപ്പമൊന്നും ഇല്ല.
മാധവൻ : എന്നാലും എന്റെ കുഞ്ഞിനെ ഒന്ന് കാണാതെ ഞങ്ങൾക്ക് സമാധാനം ആവില്ല മോനെ.
ആഷിക് : സാർ അറിയാല്ലോ? ആക്‌സിഡന്റ് ആയത് കൊണ്ട് 24 മണിക്കൂർ നിരീക്ഷണത്തിൽ ഇരിക്കണം പറഞ്ഞിരിക്കുന്നെ.
അത് കഴിയാതെ നമ്മളെയും കയറ്റില്ല.
ഇനിയും വിശ്വാസം ആയില്ലേൽ നിങ്ങൾ ഡോക്ടറെ പോയി കാണു.
ദേ അതാണ് റൂം
ഡോക്ടറുടെ റൂം ചൂണ്ടി കാണിച്ചുകൊണ്ട് ആഷിക് പറഞ്ഞു.