രൂപ : പ്രശ്നമാവില്ലേ
ആദി : അതൊന്നും ആവില്ല എന്തായാലും അവരെന്നെ തല്ലി ഇറക്കാൻ ഒന്നും പോകുന്നില്ല അവിടെ ചെന്ന് എല്ലാവരെയും കാര്യങ്ങളൊക്കെ പറഞ്ഞു മനസ്സിലാക്കിയിട്ട് വേണം നമുക്ക് നമ്മുടെ കാര്യം മുന്നോട്ട് കൊണ്ടു പോകാൻ
രൂപ : നമ്മുടെ എന്ത് കാര്യം
ആദി : നിനക്കറിയില്ലെ
രൂപ : ഇല്ലടാ
ആദി : അറിയില്ലെങ്കിൽ വേണ്ട നീ വന്നേ
ഇത്രയും പറഞ്ഞു ആദി പുറത്തേക്കു പോകാൻ ഒരുങ്ങി
രൂപ : നിക്ക് മുഖത്തൊക്കെ കരിയായി ഇരിക്കുവാ ഞാൻ തുടച്ചു തരാം രൂപ പതിയെ ആദിയുടെ മുഖം തുടക്കാനായി കൈ ഉയർത്തി എന്നാൽ പെട്ടെന്ന് തന്നെ ആദി അവളുടെ കൈ തടഞ്ഞു
ആദി : ഞാൻ കുളിക്കാൻ പോകുവാടി നീ വെറുതെ കൈ ചീത്തയാക്കണ്ടാ വാ അമ്മ തിരക്കുന്നുണ്ടാകും
ഇത്രയും പറഞ്ഞു ആദി പുറത്തേക്കു നടന്നു ഒപ്പം രൂപയും
പിറ്റേന്ന് രാവിലെ
ആദി : രൂപേ വേഗം വാ
അമ്മ : കിടന്ന് കീറാതെടാ സമയം ആകുന്നല്ലെ ഉള്ളു അവളെ വെറുതെ വെപ്രാളപ്പെടുത്തണ്ട
പെട്ടെന്നു തന്നെ രൂപ അവിടേക്ക് എത്തി
രൂപ : പോകാം
ആദി : ഹെൽമറ്റ് ഇനി ഞാൻ വന്ന് എടുത്ത് തരണോ റോഡ് ഫുള്ളും ക്യാമറയാടി
രൂപ : ഓഹ് സോറി
രൂപ വേഗം ഹെൽറ്റും എടുത്ത് കൊണ്ട് ബൈക്കിലേക്ക് കയറി
രൂപ : അമ്മേ പോകുവാണെ
അമ്മ : ഉം സൂക്ഷിച്ചു പോയിട്ട് വാ
ഇത് കേട്ട ആദി ബൈക്ക് മുന്നോട്ട് എടുത്തു
അല്പനേരത്തിന് ശേഷം
ആദി : എന്താടി ഒന്നും മിണ്ടാത്തെ
രൂപ : ഹേയ് ഒന്നുമില്ല
ആദി : അതല്ലല്ലൊ
രൂപ : ടാ ഓണം പ്രോഗ്രാമിന് ഞാൻ ആ പട്ടു പാവാടാ തന്നെ ഇടണോ