എടുത്തപാടെ ജോപ്പൻ കലിച്ചു.
“എന്താടാ…എന്താ പ്രശ്നം…”
“നീ വാ…പെട്ടെന്നു ഒതുക്കിയില്ലേൽ ചിലപ്പോ മുഴുവൻ അലമ്പാൻ ചാൻസുണ്ട്…”
അത്രയും പറഞ്ഞു ജോപ്പൻ വെച്ചതും.
അങ്കി എന്നെ ദയനീയമായി നോക്കി.
“സോറി മോളെ…ആഗ്രഹമില്ലാഞ്ഞിട്ടല്ല പക്ഷെ അവസ്‌ഥ അതായിപ്പോയി…സോറി…”
ഞാൻ പറഞ്ഞതുകേട്ട പെണ്ണ് കണ്ണടച്ചു ചിരിച്ചു കാണിച്ചു എന്റെ കവിളിൽ ഒരുമ്മ തന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു.
“നീ പോയി ഉടുപ്പിട്ടു വാ…”
എന്നെ വിട്ടു പെണ്ണ് അടുക്കളയിലേക്ക് നടന്നു ഞാൻ റൂമിൽ പോയി ഷർട്ട് ഇട്ട് മുണ്ടും നേരെയുടുത്തു.
ചുളുങ്ങിക്കിടന്ന ബെഡ്ഷീറ്റ് നേരെ വിരിക്കുമ്പോൾ പിന്നിൽ അവൾ വന്നു.
“ഇന്ന…ഇത് കുടിക്ക്,….”
ഒരു ഗ്ലാസ്സിൽ ജ്യൂസ് നീട്ടി അവൾ പറഞ്ഞു.
“നിനക്കില്ലെ…?”
“ഞാൻ കുടിച്ചോളാം…ഇപ്പൊ നീ കുടിക്കാൻ നോക്കട…”
എന്റെ കയ്യിൽ തരാതെ അവൾ തന്നെ അത് എന്നെ മുഴുവൻ കുടിപ്പിച്ചു.
“പൊട്ടേടി പ്രാന്തി….ലൗ യൂ…”
അവളുടെ നെറ്റിയിൽ ഒന്നു മുത്തി ചുണ്ടിലും…ഞാൻ ഇറങ്ങി പോവുന്നതും നോക്കി പെണ്ണ് വാതിൽപ്പടിയിൽ തന്നെ നോക്കി നിൽക്കുന്നത് കണ്ടു ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു…❤️❤️❤️
തുടരും…❤️❤️❤️
സ്നേഹപൂർവ്വം…❤️❤️❤️