പേപ്പറിൽ ഒപ്പിട്ടു മേശയിലേക്ക് വെച്ചു ജോർജ് ഒന്നു സുഖിപ്പിക്കാൻ നോക്കി.
“ഒരു കുഴപ്പവും ഇല്ലാതെ നല്ല രീതിയിൽ തന്നെ നടത്തും സാറേ…സാറിന്റെ എല്ലാ സപ്പോര്ട്ടും ഞങ്ങൾക്ക് ഉണ്ടായാൽ മതി…”
തിരികെ ജോപ്പനും നല്ലോണം ഒന്നു പുഴുങ്ങാൻ മടിച്ചില്ല, അവന്റെ ടോൺ കേട്ട ഞാൻ ചിരിയടക്കാൻ പെട്ട പാട്…
“സാറേ…താക്കോൽ…”
“അത് ആന്റപ്പനോട് വാങ്ങിക്കോളൂ…”
“ഓഹ്…താങ്ക്യൂ സർ…”
വിനയ കുനയം അത്രേം പറഞ്ഞു ഓഫീസിന്റെ വാതിൽ കടന്നു ഞാൻ കണ്ടതാണ് ഏറ്റവും വലിയ ട്രാൻസ്ഫോമേഷൻ സീൻ…നെഞ്ചും വിരിച്ചു ജോപ്പൻ വീണ്ടും കിരീടത്തിലെ ഹൈദ്രോസ്സായി.
മുകളിലെ ബോട്ടണി ഡിപാർട്മെന്റ് ന്റെ മൂലക്ക് ഒളിപ്പിച്ചു വെച്ചിരുന്ന യൂണിയൻ ഓഫിസിന്റെ മുൻപിൽ ചാരിയും ചെരിഞ്ഞും ഒടിഞ്ഞും തിരഞ്ഞെടുത്ത യൂണിയൻ അനാഥ പ്രേതം കണക്ക് ഇരിപ്പുണ്ട്.
“എഴുന്നേൽക്കട മക്കളെ…ഇനി നമ്മുടെ യുദ്ധം കമ്പനി കാണാൻ പോവുന്നെ ഉള്ളൂ…”
ജോപ്പൻ വലിയ വായിൽ പറഞ്ഞു, താക്കോലെടുത്തു താഴ് തുറന്നു.
“ഐശ്വര്യമായിട്ട് കേറാം അല്ലെ…”
“ജോയലെ…”
എന്നോട് ചോദിച്ചതിന് ഞാൻ തലയാട്ടിയതും വലതു കാലെടുത്തു വെച്ചു അകത്തേക്ക് ആഞ്ഞ ജോപ്പനെ പിന്നിൽ നിന്ന് കേട്ട ശബ്ദം വീണ്ടും വിറപ്പിച്ചു..
“എന്റെ ദൈവമേ….പിടിച്ചു നിൽക്കാൻ ശക്തി തരണേ…”
ജോയൽ മുറുമുറുത്തുകൊണ്ടു തിരിഞ്ഞു, ആന്റപ്പേട്ടനും സീന ചേച്ചിയും ബിന്ദു ചേച്ചിയും കൂടെ ബക്കറ്റും വെള്ളവും ചൂലും ഒക്കെയുണ്ട്…”
“ഞാൻ നിങ്ങളെക്കൊണ്ടു തോറ്റല്ലോ ഐ ആൾസോ ഫെയിൽഡ് ഓഫ് യൂ…”
തലക്കടിച്ചുകൊണ്ടു ജോപ്പൻ അറഞ്ഞു…
“പൂട്ടി കിടക്കുന്ന മുറി ഒന്നടിച്ചു തൂത്തേക്കാം എന്നു വിചാരിച്ചു വന്നതാ…ഇനി നിനക്കൊന്നും വേണ്ടേൽ വേണ്ട പോയേക്കാം…വാടി പെണ്ണുങ്ങളെ…”
ആന്റപ്പേട്ടൻ തിരിഞ്ഞു നടന്നതും ജോപ്പൻ ഓടി പുള്ളിയുടെ തോളിൽ കയ്യിടുന്നതും എന്തോ കുശു കുശുക്കുന്നതും കണ്ടു,
തിരിച്ചു ആന്റപ്പേട്ടനും ചേച്ചിമാരും വരുന്നത് കണ്ടാണ് എനിക്ക് ആശ്വാസമായത് ഇല്ലേൽ മുറി ഞങ്ങൾ അടിച്ചു വാരേണ്ടി വന്നേനെ…എല്ലാത്തിനും അരിവെച്ചു നല്ല ശീലം ആയതുകൊണ്ട് അതുമിക്കവാറും എന്റെ പിടലിക്ക് വീണേനെ, അതെന്തായാലും ഒഴിഞ്ഞു കിട്ടിയല്ലോ…”
**************************************
“പോകുന്ന പോക്ക് കണ്ടിട്ട് നമ്മൾ നിലം തൊടൂല്ലാന്നാ മോനെ തോന്നണേ….ചെല്ലുന്ന എല്ലായിടത്തും ഊക്ക്, അതും ആദ്യ ദിവസം തന്നെ, ഇനി ആർട്‌സ് ഡേ യൂണിയൻ ഡേ അങ്ങനെ എന്തൊക്കെ ഡേ കിടക്കുന്നു…ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല…”,