രാവ് 3 [Achillies]

Posted by

അവളുടെ തോളിൽ പിടിച്ചു ഒപ്പം കയ്യിൽ കൂട്ടിപ്പിടിച്ച മുണ്ടിന്റെ തുമ്പും ചേർത്തു വിടുവിക്കാൻ നോക്കി ഞാൻ പറഞ്ഞു.

“ഇവൻ എന്നെ എത്ര നാളായി പറ്റിക്കുവാണെന്നറിയോ, ഒന്നല്ല രണ്ടു റെക്കോർഡാ ഞാൻ എഴുതിക്കൊടുത്തത്….എനിക്കിന്ന് കിട്ടണം…”

പെണ്ണ് നിന്നു തുള്ളുവാണ്…

“അവൻ വാങ്ങി വരും അങ്കി നീ ആദ്യം ഒന്നു പിടി വിട്….”

പെണ്ണിനെ വലിച്ചു ഞാൻ പിടിച്ചതും ഊരിക്കിട്ടിയ സന്തോഷത്തിൽ അഴിഞ്ഞു തുടങ്ങിയ മുണ്ടും കൂട്ടിപ്പിടിച്ചു കൃഷ്ണ ഓടി പുറത്തേക്ക് പോയി.

“എന്റെ അങ്കി, നിനക്ക് വല്ല ബാധയും കൂടുമോ ഇടയ്ക്ക്, പിടിച്ചാലും കിട്ടില്ല മുടിഞ്ഞ ബലവും,…”

“പോടാ…നീ കാരണാ രക്ഷപെട്ടെ ഇല്ലേൽ ആ തെണ്ടിടെ മുണ്ട് എന്റെ കയ്യിലിരുന്നേനെ…”

“ഇത് തിരിച്ചായിരുന്നെങ്കിൽ ഇപ്പൊ അവൻ അകത്താ…ബലാത്സംഘത്തിന്, ആണുങ്ങളോട് എന്തും ആവാല്ലോ ല്ലേ.. “

“ഓഹ് പിന്നെ…”

ചുണ്ട് ചുളുക്കി ഒരു പുച്ഛ ചിരിയും തന്നു പെണ്ണ് എന്റെ കയ്യും വലിച്ചു നേരെ ഡെസ്കിലേക്ക് നടന്നു.

“നീ കഴിച്ചില്ലല്ലോ…ബാ…”

ബ്ലൗസിന്റെ പുറത്തേയ്ക്ക് ചാടികിടന്ന ബ്രാ സ്ട്രാപ്പ് ഞാൻ ബ്ലൗസ് കൊണ്ടു നേരെയിട്ടു കൊടുത്തപ്പോൾ പെണ്ണ് ബാഗിൽ നിന്ന് പാത്രമെടുത്തു തുറന്ന് വെച്ചു.

മോര് ചാറ് ചോറിലൊഴിച്ചു ഒരു മീനിന്റെ കഷ്ണം നുള്ളി ചോറിനൊപ്പം കുഴച്ചു എന്റെ വായിലേക്ക് ഉരുട്ടി വെച്ചു തന്നു.

“ചെക്കന്റെ കോലം നോക്ക്, നേരാം വണ്ണം ഒന്നും കഴിക്കേമില്ല…”

അമ്മയെ പോലെ എന്നെ പിണങ്ങി തീറ്റിക്കുന്നതിനിടയിൽ അവളും ഒന്നോ രണ്ടോ ഉരുള വിഴുങ്ങി.

“നീ ഇപ്പൊ ഓരോ ദിവസോം ഭയങ്കര ഭംഗി ആയിട്ടാണല്ലോ വരുന്നേ…അതിന്റെ ട്രിക്ക് എന്താടി…”

എന്റെ വായിലേക്ക് ഉരുള വെച്ചിട്ട് പുറം കൈകൊണ്ടു മുന്നിലേക്ക് വീണ നീണ്ട മുടിയിഴ ഒതുക്കുന്ന അങ്കിയോട് ഞാൻ ചോദിച്ചു.

“അതൊക്കെ ഒരു സംഭവ മോനെ, പ്രേമത്തിൽ പെട്ടാൽ ആ പ്രേമത്തിൽ പെണ്ണ് ഹാപ്പി ആയാൽ അവൾക്ക് ഭംഗി കൂടും…..”

പുരികം വളച്ചുപൊക്കി കുറുമ്പോടെ അവൾ പറഞ്ഞു.

“കലാ പരിപാടികൾ ഉടനെ ആരംഭിക്കുന്നതാണ്,…യൂണിയൻ മെമ്പേഴ്‌സും, പ്രോഗ്രാമിന് ലിസ്റ്റ് ചെയ്തിട്ടുള്ളവരും ഓഡിറ്റോറിയത്തിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്…താങ്ക്യൂ…”

“അയ്യോ…ഡി…ഞാൻ പോവാ, പിള്ളേരെയൊക്കെ തപ്പി പിടിച്ചു എത്തിക്കണം…”

Leave a Reply

Your email address will not be published. Required fields are marked *