“എഴുതിതരാം പക്ഷെ ഒരു ഫ്രഷ് ലൈം വാങ്ങി തരണം…”
“ഫാ…തെണ്ടി…ഇത് നിന്റെ ക്ലാസ്സിലെ പൊട്ടന്മാർക്ക് സെമിനാർ എഴുതി കൊടുക്കാൻ അല്ല…പിള്ളേര്ടെ ഇടി കൊള്ളേണ്ടെങ്കിൽ മോള് ഇനി ഒരുപാട് റിക്വസ്റ്റ് എഴുതേണ്ടി വരും….”
അതോടെ ആരതി നേരെ ആയി.
**************************************
“മിസ്സെ മേഘമിസ്സ്…”
ഫസ്റ്റും സെക്കണ്ടും തേർഡും ക്ലാസ് മുഴുവൻ കയറി ഇറങ്ങി അവസാനം ഇംഗ്ലീഷ് ഡിപാർട്മെന്റ് സ്റ്റാഫ് റൂമിൽ സ്റ്റാഫ് അഡ്വൈസറെ കാണാൻ ശരണം വിളിച്ചു ഒരു വിധത്തിൽ എത്തി, ജോപ്പനും ബാക്കി പരിവാരങ്ങളും മിസ്സ് പറഞ്ഞാൽ ഓടി പ്രിൻസിപ്പലിനെ കണ്ടു താക്കോൽ വാങ്ങാൻ താഴെ തന്നെ നിപ്പുണ്ട്, യുദ്ധഭൂമിയിൽ ഒറ്റയാൾ പട്ടാളം പോലെ ഞാൻ ഇവിടെയും.
സ്റ്റാഫ് റൂമിൽ ആദ്യ ഡെസ്ക്കിൽ ഇരുന്ന് ആൻസർ പേപ്പർ നോക്കിക്കൊണ്ടിരുന്ന റീത്ത മിസ്സിനോട് ഞാൻ മേഘ മിസ്സിനെ ചോദിച്ചു.
“മേഘ മിസ്സെ…ദേ മിസ്സിനെയ ചോദിക്കുന്നെ…”
തല പൊക്കി അകത്തേക്ക് നീട്ടി വിളിച്ചതും എന്റെ കണ്ണും നോട്ടം പിന്തുടർന്നു,
അകത്തെ ഷെൽഫിലെ ഏറ്റവും മുകളിലെ ഏതോ ബുക്ക് കയ്യെത്തിച്ചെടുക്കാൻ നോക്കുവായിരുന്നു മിസ്സ്. റീത്ത മിസ്സിന്റെ വിളി കേട്ടതും തിരിഞ്ഞു നോക്കി. എന്നെ കണ്ടപാടെ നോക്കി ചിരിച്ചു. അതോടെ ചിരിച്ചുകൊണ്ട് ഞാനും അകത്തേക്ക് കയറി.
മിസ്സിനെ അത്ര പരിചയം ഒന്നുമില്ല, ….ഞങ്ങൾക്ക് ക്ലാസ് എടുത്തിട്ടില്ല, ഇവിടെ വന്നിട്ട് കുറച്ചു വർഷങ്ങളെ ആവുന്നുള്ളൂ, അധികം ആരോടും സംസാരിക്കാത്ത ഒരു പാവം.
“എന്താ കാൽവിൻ….”
ഇമ്പമുള്ള സ്വരത്തിൽ മിസ് ചോദിച്ചു.
“മിസ്സെ…..യൂണിയൻ ഓഫിസിന്റെ കീ ചോദിക്കാൻ ആയിരുന്നു, ഓഫീസിൽ പറഞ്ഞപ്പോൾ മിസ്സിന്റെ പെർമിഷൻ ഉണ്ടെങ്കിലേ പ്രിൻസിപ്പലിനെ കണ്ടു കീ വാങ്ങാൻ പറ്റൂ എന്നു ആന്റപ്പേട്ടൻ പറഞ്ഞു….”
ഞാൻ വന്ന കാര്യം അങ്ങു പറഞ്ഞു.
“മേഘേ….അപ്പൊ പണി തുടങ്ങാൻ പോവാ…”
റീത്ത മിസ് ചിരിച്ചുകൊണ്ട് എന്നെ കൂടി നോക്കി കളിയാക്കി പറഞ്ഞു.
അതിനും അവിടുന്നൊരു പുഞ്ചിരി മാത്രം തന്നു.
“അതേയ്, റിക്വസ്റ്റ് ഉണ്ടോ കാൽവീ…റിക്വസ്റ്റ് ഉണ്ടെങ്കിലേ എനിക്ക് അത് ഫോർവേഡ് ചെയ്യാൻ പറ്റുള്ളൂ…”
മിസ്സ് എന്നോട്, ഓൾ റെഡി അറിയാവുന്ന കാര്യം പറഞ്ഞു.