എന്റെ മുഖം മാറിയത് കണ്ടാവും പെട്ടെന്ന് പൊട്ടിച്ചിരിച്ചു, യക്ഷിയുടെ മാതിരിയുള്ള ചിരി.
“പോടാ…പൊട്ടാ…”
എന്റെ കയ്യിൽ ചുമ്മ ഇടിച്ചു മിസ്സ് പറഞ്ഞു..ഞാൻ സ്റ്റുഡന്റും ആള് ടീച്ചറുമാണെന്നു ഞങ്ങൾ കുറച്ചു നേരം മറന്ന പോലെ ആയിരുന്നു, ഒരു വല്ലാത്ത പോസിറ്റീവ് ഫീലിംഗ് മിസ്സിന്റെ അടുത്ത് ഇരിക്കുമ്പോൾ, എന്റെ എനിക്ക് വേണ്ടപ്പെട്ട ആരോ കൂടെ ഇരിക്കുന്ന പോലെ,…മിസ്സിനും അതു തോന്നിയിട്ടാവണം എന്നോട് ഇത്ര കൂടുതൽ ഫ്രീ ആയി സംസാരിക്കുന്നത്…
“അപ്പൊ ഡേറ്റ് കിട്ടിയല്ലോ, ഇനിയെന്താ…”
മിസ്സ് അടുത്ത പരിപാടിയിലേക്ക് ചോദിച്ചു…
“ഇനി ഈ അറുത്ത കൈക്ക് ഉപ്പ് തേയ്ക്കാത്ത കോളേജിൽ നിന്ന് പ്രോഗ്രാംസ് നടത്താൻ എത്ര രൂപ കിട്ടും എന്നറിയണം…”
“അതൊക്കെ കിട്ടും നീ വെറുതെ കോളേജിനെ കളിയാക്കുവൊന്നും വേണ്ട, ആദ്യം നടത്താൻ പോവുന്ന പ്രോഗ്രാംസിന്റെ ലിസ്റ്റ് ടൈമിംഗ് ഒക്കെയുള്ള ഫുൾ ഡീറ്റൈൽസ് എനിക്ക് താ, എന്നിട്ടല്ലേ ഫണ്ട് ന്റെ കാര്യം…”
മിസ്സ് ചിരിയോടെ പറഞ്ഞു…
“ഇനിയിത് മാറ്റി പറയരുത്…”
“ഏയ്…ഇല്ല, അത് ഞാൻ വാങ്ങി തന്നോളാം പോരെ…..
……..ഡാ….ഒരു കുട്ടി കുറച്ചായല്ലോ പുറത്തു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നെ…”
മിസ്സ് പുറത്തേക്ക് കണ്ണു ചൂണ്ടി ഒന്നു പറഞ്ഞപ്പോൾ ഞാനും ഒന്നു ചെരിഞ്ഞു നോക്കി. വേറാരും അല്ല എന്റെ പെണ്ണ് തന്നെ….
“എന്താ കാൽവീ,….പ്രേമം ആണോ…”
“അറിഞ്ഞിട്ട് വീട്ടിൽ വിളിച്ചു പറയാനാ…?”
ഞാൻ ഒന്ന് ചുരണ്ടി ചോദിച്ചു.
“പോടാ ഞാൻ അത്ര വലിയ മൂരാച്ചി ഒന്നും അല്ല, റിലേഷൻ ആണെങ്കിൽ നിങ്ങൾക്ക് രണ്ടു പേർക്കും അതിനുള്ള പ്രായമായെന്നാണ് എന്റെ അനുമാനം, സോ നിങ്ങളുടെ കാര്യം നോക്കാൻ നിങ്ങൾക്കറിയാം, പക്ഷെ ചുമ്മ ടൈം പാസ്സ് ആവരുതെന്നു മാത്രേ എനിക്ക് അഭിപ്രായം ഉള്ളൂ…”
കൈ കെട്ടി ഇച്ചിരി ഗൗരവ ഭാവത്തിൽ ഇരിക്കുന്ന മിസ്സിനെ കണ്ടു എനിക്ക് ചിരി വന്നു.
“എന്തായാലും മിസ്സ് പറയുന്നത് അനുസരിക്കാതിരിക്കാൻ വയ്യല്ലോ…അതുകൊണ്ടു ഇനി കാര്യമായിട്ട് തന്നെ പ്രണയിച്ചേക്കാം…എന്തെങ്കിലും ആവശ്യം വരുമ്പോൾ ഓടി വരാൻ ഒരാളായല്ലോ…”
“കുരുത്തക്കേട് എന്തേലും ഒപ്പിച്ചിട്ടാണേൽ ആദ്യം കിട്ടുന്നത് എന്റെ അടുത്തൂന്നും ആയിരിക്കും…”
കുസൃതിയും കാര്യവും നിറച്ചു മിസ്സ് പറഞ്ഞതു കേട്ടു ഞാൻ ചിരിയോടെ ഒരു ടാറ്റയും കൊടുത്തു എന്റെ കൊച്ചിന്റെ പിറകെ ഇറങ്ങി.