എന്റെ ഡോക്ടറൂട്ടി 26 [അർജ്ജുൻ ദേവ്]

Posted by

എന്റെ ഡോക്ടറൂട്ടി 26
Ente Docterootty Part 26 | Author : Arjun Dev | Previous Parts



 

“”…നീ പറ്റിയ്ക്കൂലാന്നൊറ പ്പൊണ്ടേ ഞാൻ കൂടെനിൽക്കാം..!!”””_ പറഞ്ഞശേഷം ഉറപ്പിനായി കൈനീട്ടിയതും രണ്ടാമതൊന്നാലോചിയ്ക്കാതെ മീനാക്ഷിയെന്റെ കയ്യിലേയ്ക്കു വലതുകയ്യമർത്തി…

ഉടനെ,

“”…എടീ ആരതീ… നിന്റെ തീ ദാ ആണഞ്ഞെടീ..!!”””_ എന്നും പുലമ്പിക്കൊണ്ട് ഞാനെഴുന്നേറ്റതും മീനാക്ഷിയെന്നെ തടഞ്ഞു…

“”…നിയ്ക്ക്.! ഇതാപറയുന്നേ നീ വെറുംമണ്ടനാന്ന്… അവരിത്രേം നിസാരമായി നുണപറഞ്ഞെങ്കിൽ ഒന്നോർത്തേ, അവരെന്തോരം പ്ലാൻഡാന്ന്…
അപ്പൊ നമ്മളും വെൽ പ്ലാൻഡായ്രിയ്ക്കണം… വാ..!!”””_ പറഞ്ഞശേഷം അവളെന്നേയും പിടിച്ചു വീട്ടിലേയ്ക്കുനടന്നു…

അങ്ങനെ മീനാക്ഷിയ്ക്കൊപ്പം ഹാളിലൂടെ സ്റ്റെയറിനടുത്തേയ്ക്കു നടക്കുമ്പോഴാണ് പിന്നിൽനിന്നും,

“”…ദേ പിള്ളാരേ..!!”””_ ന്നുള്ള ചേച്ചിയുടെ വിളികേൾക്കുന്നത്…

നോക്കുമ്പോൾ നനഞ്ഞിരുന്ന കൈ നൈറ്റിയിൽ തുടച്ചുകൊണ്ട് പുള്ളിക്കാരി ഞങ്ങൾടടുത്തേയ്ക്കു വന്നു…

“”…അതേ… ഞാനിപ്പൊ നിങ്ങളോടുപറഞ്ഞതൊന്നും വേറാരോടും പറയണ്ടാട്ടോ… ജോക്കുട്ടനോടുപോലും
പറയരുത്..!!”””_ മുഖംകോട്ടിക്കൊണ്ട് ചേച്ചിയങ്ങനെ പറഞ്ഞതും
ഞാനും മീനാക്ഷിയും പരസ്പരമൊന്നുനോക്കി…

ശേഷം,

“”…ഇല്ല ചേച്ചീ… ആരോടുമ്പറയില്ല..!!”””_ ന്ന് മറുപടികൊടുക്കുമ്പോൾ
ചട്ടമ്പിനാടിലെ സുരാജേട്ടന്റെ മുഖഭാവമായിരുന്നൂ എനിയ്ക്ക്…

അപ്പോഴേയ്ക്കും,

“”…നീ വാ..!!”””_ ന്നുമ്പറഞ്ഞ് മീനാക്ഷി എന്നേംകൂട്ടി റൂമിലേയ്ക്കുവിട്ടു…

Leave a Reply

Your email address will not be published. Required fields are marked *