“”…എടാ കോപ്പേ… മുനിയെപ്പോലിരിയ്ക്കാതെ എന്തേലും തൊള്ളതൊറന്ന് പറ… അല്ലേൽവേണ്ട… അവളോടുതന്നെ ചോദിയ്ക്കാം… അവളെവിടെ..??”””
“”…അടുക്കളേലുണ്ട്..!!”””_ അവന്റെ പരിഭ്രമംനിറഞ്ഞ ചോദ്യത്തിന് മറുപടിയായി മീനാക്ഷി അടുക്കളചൂണ്ടിക്കാട്ടി…
അതിനൊന്നു മൂളിക്കൊണ്ടവൻ അങ്ങോട്ടേയ്ക്കു പാഞ്ഞതും,
…കാവടിതുള്ളിപ്പോയിട്ട് കുണ്ടീല് ചട്ടുകോംകേറി പോരാണ്ടിരുന്നാ മതിയായ്രുന്നൂന്ന് മനസ്സിൽപ്പറഞ്ഞു
ചിരിയ്ക്കുവായ്രുന്നൂ ഞാൻ…
“”…എടാ… നീയിതെന്തോ ഓർത്തുചിരിയ്ക്കുവാ..?? വാ… അവിടെന്തായീന്ന് നോക്കാം..!!”””_ മീനാക്ഷി തട്ടിവിളിച്ചപ്പോഴാണ് അതേക്കുറിച്ചുപോലും ഞാൻ ആലോചിയ്ക്കുന്നത്…
“”…വേഗംവാ… കറിപ്പാത്രോം തലേൽച്ചുമന്നോണ്ടോടുന്നത് മിസ്സാവരുത്..!!”””_ എന്നുംപറഞ്ഞ് ഞാനിറങ്ങി അടുക്കളലക്ഷ്യമാക്കി ഓടുമ്പോൾ അവളും കൂടെവെച്ചുപിടിച്ചു…
അങ്ങനെ അടുക്കവാതിൽക്കലെത്തി അകത്തേയ്ക്കു നോക്കുന്നതും ജോക്കുട്ടൻ ചേച്ചിയുടടുത്തെത്തിയിരുന്നു;
“”…എന്നാടീ..?? നീയെന്നാത്തിനാ വിളിച്ചേ..??”””_ ജോക്കുട്ടന്റെ ചോദ്യംകേട്ടതും ധൃതിപ്പെട്ട് എന്തൊക്കെയോ കാട്ടിക്കൂട്ടിക്കൊണ്ടിരുന്ന ചേച്ചി ഞെട്ടിത്തിരിഞ്ഞുനോക്കി…
കാര്യമായ്ട്ടെന്തോ ആലോചനയിലായ്രുന്നെന്നു തോന്നുന്നു…
പാവത്തിന്റെ കണ്ണൊക്കെ ചുവന്നുകിടപ്പുണ്ട്…
“”…എന്നാടീ..?? നീ കരഞ്ഞോ..?? പറ… എന്നതാ പുതിയപ്രശ്നം..??”””_ ജോക്കുട്ടൻ ചോദ്യമാവർത്തിച്ചതിന് ഒന്നുമില്ലെന്നു തലകുലുക്കുമ്പോൾ വാതിന്റെ അപ്പുറവശത്ത് പതുങ്ങിനിന്ന മീനാക്ഷി, ഇപ്പുറത്തുനിന്ന എന്നെ പാളിയൊരുനോട്ടം…