നിറമുള്ള വെയിലുകൾ [Smitha]

Posted by

“ഇനി എന്നാ ഒണ്ടാക്കാന അവന്‍ പിന്നേം വിളിക്കുന്നെ?”

ആന്‍റണി സ്വയം പറഞ്ഞു.

“പത്തില്‍ കൂടുന്ന ഒരെടപാടും സമ്മതിച്ചേക്കരുത്!”

അവന്‍ പെട്ടെന്ന് ഫോണ്‍ കാതോടു ചേര്‍ത്തു.

“സ്പീക്കറില്‍ ഇടെടാ!”

സൂസന്‍ മകനോട്‌ പറഞ്ഞു.

മാത്യൂസ് പെട്ടെന്ന് ഫോണ്‍ കാതില്‍ നിന്നുമെടുത്ത് സ്പീക്കര്‍ മോഡില്‍ വെച്ചു.

“ആഹ് മാത്യൂസ് സാര്‍!”

ഹിന്ദിച്ചുവയുള്ള ഉച്ചാരണം ഫോണിലൂടെ കേട്ടു.

“ബോലോ അഗര്‍വാള്‍!”

മാത്യൂസ് ഗൌരവത്തില്‍ പറഞ്ഞു.

“തുമാരാ വോ വിന്‍സെന്‍റ്റ് ഹേ ന? തുമാരാ മാനേജര്‍? ഉസ്നെ മുജേ ബുലായാ! ഹമനേ തോടാ ഡീറ്റയില്‍സ് ബാത്ത് കിയെ…ഔര്‍ യേ നതീജെ മേ പഹൂഞ്ച് ഗയെ കി മേ ആട്ട് പ്രതിശത് തക് കൊമ്പ്രോമൈസ് കര്‍നേ കി തയ്യാര്‍ ഹൂ…”

മാത്യൂസ് വിശ്വാസം വരാതെ എല്ലാവരെയും മാറി മാറി നോക്കി.

“ടീക്‌ ഹേ!”

“എന്നാടാ അവന്‍ പറഞ്ഞെ?”

ആന്‍റ്ണി അക്ഷമയോടെ ചോദിച്ചു.

“എനിക്കീ ഹിന്ദീന്നു വെച്ചാ കലിയാ…”

“അപ്പാ അത്…”

മാത്യൂസ് വിശദീകരിച്ചു.

“അഗര്‍വാള്‍ എട്ട് പേര്‍സെന്‍റ്റിന് സമ്മതിച്ചു…”

“എന്‍റെ ഈശോയെ! നേരോ?”

സൂസന്‍ അത്യാഹ്ലാദത്തോടെ ചോദിച്ചു.

“നേരാണോടാ?”

ആന്‍റണിയും തന്‍റെ സന്തോഷമം മറച്ചുവെച്ചില്ല.

“അതെന്നാ പറ്റി മാര്‍വാഡിയ്ക്ക് ഇപ്പം ഇങ്ങനെയൊരു മാനസാന്തരം?”

Leave a Reply

Your email address will not be published. Required fields are marked *