സാന്ദ്ര വീണ്ടും ലജ്ജയോടെ പറഞ്ഞു.
“വീട്ടിലേക്ക് വരാത്തെ മുങ്ങി നടക്കുവല്ലേ നിന്‍റെ പുന്നാര ചേട്ടായി? ആളെ കയ്യോടെ പൊക്കാന്‍ വന്നതാ!”
“അയ്യോ! ഞാനക്കാര്യം മറന്ന് പോയി!”
ത്രേസ്സ്യാമ്മ പെട്ടെന്ന് പറഞ്ഞു.
എന്നിട്ട് അവര്‍ അകത്തേക്ക് പോകാന്‍ തുടങ്ങി.
“ചേട്ടത്തി…”
ത്രെസ്സ്യാമ്മയെ വിലക്കിക്കൊണ്ട് ആന്‍റണി പറഞ്ഞു.
“ചായയോ കാപ്പിയോ എന്തേലും എടുക്കാന്‍ ആണേല്‍ ഇപ്പം വേണ്ട! അതൊക്കെ നമുക്ക് അല്‍പ്പം കഴിഞ്ഞ് മതി..ഇപ്പം നിങ്ങള് ഇവിടെ നിന്നെ…ചായ കുടിച്ചിട്ടേ പോകത്തുള്ളൂ…അത് ഉറപ്പ്…അല്ലേലും ഇഞ്ചിയും ഏലവും ശര്‍ക്കരയും ഒക്കെ ഇട്ട് ചേട്ടത്തി ഉണ്ടാക്കുന്ന ആ കാപ്പി … അത് കുടിച്ചിട്ടേ ഇന്ന് ഇവിടുന്ന് പോകുന്നുള്ളൂ….”
അപ്പോഴേക്കും വിന്‍സെന്റ് അകത്ത് നിന്നും വസ്ത്രം മാറി വന്നു.
“ഇതെന്നാ വിനു?”
സൂസന്‍ അവനോട് ചോദിച്ചു.
“ഈ ഞായറാഴ്ച്ചയും നിനക്ക് വിശ്രമമില്ലേ?”
“ആന്‍റി ആ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്ട്മേന്‍റ്റിലെ ഡിജിറ്റല്‍ ഫയല്‍സ് ഒക്കെ ഒന്ന് ഓര്‍ഡര്‍ ആക്കണം എന്ന് കുറെ നാളായി വിചാരിക്കുന്നു ….അത്കൊണ്ട് …”
“അതിന് മേഘേം സുരേഷും ഒക്കെയില്ലേ…റാങ്ക് ആന്‍ഡ് ഫയല്‍ ഒന്നും വിനൂന്റെ ഡിപ്പാര്‍ട്ട്മെന്റ് അല്ലല്ലോ ….”
“അല്ല, എന്നാലും കമ്പനി മാനേജര്‍ എന്ന നിലയ്ക്ക് ഒരു നോട്ടം അവിടെയും …. “
അവന്‍റെ മുഖത്ത് നേരിയ ഒരു ലജ്ജ വിടര്‍ന്നു.
അതിഥികളുടെ മുഖങ്ങളില്‍ തന്‍റെ നേര്‍ക്ക് നിസ്സീമമായ കൃതജ്ഞതയുടെ സ്വര്‍ണ്ണവെളിച്ചം വീഴുന്നത് അവന്‍ കണ്ടു.
“ആട്ടെ, വിനു…”
ആന്‍റണി ചോദിച്ചു.
“നീയെന്നാ ഇപ്പം വീട്ടിലേക്ക് ഒന്നും വരാത്തെ?”
ആ ചോദ്യം തികച്ചും അപ്രതീക്ഷിതമായതിനാല്‍ വിന്‍സെന്റ് ഒന്ന് വിരണ്ടു.
“അയ്യോ ചെറുക്കന്‍ ഇപ്പം അങ്ങോട്ടൊന്നും വരുന്നില്ലേ?”
പൌലോസ് ചോദിച്ചു.
“അതെന്നാ മോനെ?”
“അത് ചാച്ചാ ഇപ്പം ഓഫീസില്‍ കൊറച്ച് തെരക്കുള്ള ടൈമാ…അതുകൊണ്ടാ…”
അത് പറഞ്ഞ് വിന്‍സെന്റ് കാണുന്നത് തന്നെ തറച്ച് നോക്കി നില്‍ക്കുന്ന സാന്ദ്രയെ ആണ്.