നിറമുള്ള വെയിലുകൾ [Smitha]

Posted by

ചെറുപ്പത്തില്‍ തന്നെ ഇടപഴകുന്ന ആളാണ്‌ ..എന്നിട്ട് ..എന്നിട്ട് ഇങ്ങനെയൊക്കെയാണോ നീ പറയുന്നേ?”

“അതൊക്കെയാണ് മമ്മി…”

അവരുടെ തോളില്‍ മുഖമമര്‍ത്തി അവള്‍ തുടര്‍ന്നു.

“മമ്മീടെ മോളായ ഞാന്‍ രാജ്യത്തെ ഏറ്റവും ബെസ്റ്റ് ബിസിനസ്സ് സ്കൂളിലെ സ്റ്റുഡന്‍റ്റ് ആണ്… ക്രിസ് ഗോപാലകൃഷ്ണനെയും അസീം പ്രേംജിയും പോലെയുള്ള വലിയ ആളുകളുമായൊക്കെ മിണ്ടിയിട്ടുള്ള ആളാണ്‌…. രാജ്യത്തിന് അകത്തും പുറത്തും ഒക്കെ ഒരുപാട് കറങ്ങിയിട്ടുണ്ട് ..എല്ലാം ശരിയാണ് ….”

അവള്‍ അമ്മയുടെ മുഖത്തേക്ക് നോക്കി.

“പക്ഷെ വിന്‍സെന്‍റ്റ് ചേട്ടായിയുടെ മുമ്പില്‍ ..ഐം ജസ്റ്റെ …ജസ്റ്റെ ..ഗേള്‍ …ഹിസ് ഗേള്‍ …”

സൂസന്‍ നോക്കുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നു!

“എന്നാ നീയീ കാണിക്കുന്നേ മോളെ?”

അവര്‍ പെട്ടെന്ന് മകളുടെ കണ്ണുകള്‍ തുടച്ചു.

“ശ്യെ!! ഇതുപോലത്തെ വട്ടുപണിയൊക്കെ കാണിക്കാതെ! നിന്‍റെ മമ്മി ഇതൊന്നും കണ്ടിട്ട് അത്ര എന്ജോയ്‌ ഒന്നും ചെയ്യുന്നില്ല കേട്ടോ!”

അത് പറഞ്ഞ് അവര്‍ മകളെ മാറോട് ചേര്‍ത്തു.

“വിന്‍സെന്‍റ്റ് ചേട്ടായി എന്നെ ആ രീതീല്‍ കാണുന്നുണ്ടോ എന്നെനിക്കറിയില്ല മമ്മി…”

അവള്‍ തുടര്‍ന്നു.

“ഞാന്‍ മുതിര്‍ന്ന ഒരു പെണ്ണായി എന്നൊന്നും ചേട്ടായി കരുതുന്നില്ല…ഇപ്പോഴും എന്നെ ജയ്മോളെപ്പോലെ… പക്ഷെ എനിക്ക്…വയ്യ മമ്മി…എനിക്ക് മമ്മിയോടല്ലാതെ ഇതൊന്നും തുറന്നു പറയാന്‍ പറ്റില്ല… വിന്‍സെന്‍റ്റ് ചേട്ടായിയെ കിട്ടീല്ലെങ്കില്‍ ഞാന്‍ ഞാന്‍ ചത്ത് പോകും…അത്രയ്ക്ക് ഇഷ്ടമാണ് ..എനിക്ക് ….”

മകളുടെ വാക്കുകള്‍ വലിയ ഭയത്തോടെയാണ് സൂസന്‍ കേട്ടത്.

“നിന്നെ അവന് അങ്ങനെയേ കാണാന്‍ സാധിക്കൂ മോളെ…”

അവളുടെ നീണ്ട, സമൃദ്ധമായ മുടിയിഴകളില്‍ തലോടിക്കൊണ്ട് സൂസന്‍ പറഞ്ഞു.

“നിന്നെ അവന്‍ അവന്‍റെ അനുജത്തിയായെ കാണൂ…അവനെ എനിക്കറിയാം…നിന്‍റെ ഇച്ചായനെക്കാള്‍ നന്നായി എനിക്ക് അറിയാം വിന്‍സെന്‍റ്റനേ …”

സാന്ദ്രയുടെ ഇഷ്ടവും മനസ്സും ആദ്യമൊന്ന് സൂസനെ ഭയപ്പെടുത്തിയെങ്കിലും പിന്നെ അവര്‍ ആശ്വസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *