നിറമുള്ള വെയിലുകൾ [Smitha]

Posted by

“ഈശോയെ…!”

താന്‍ ഭയപ്പെട്ടത് കേട്ടതിന്‍റെ പരിഭ്രമത്തില്‍ സൂസന്‍ കണ്ണുകള്‍ മിഴിച്ച് മകളെ നോക്കി.

“നീയിതെന്ത് ഭാവിച്ചാ മോളെ?”

അവര്‍ പെട്ടെന്ന് ചോദിച്ചു.

“വിനൂന് അറിയാമോ ഇത്?”

“ഇല്ല മമ്മി…എന്നെ ഇപ്പഴും ചേട്ടായി കാണുന്നെ ജയ്മോള്‍ടെ സ്ഥാനത്താ…”

വിന്‍സെന്‍റ്റിന്‍റെ ഇളയ സഹോദരിയാണ് ജയ് മോള്‍.

“പിന്നെ…? പിന്നെ എന്തിനാ നീ അവനെ ധ്യാനിച്ച്‌ നടക്കുന്നെ? അപ്പനും ഇച്ചായനും ഒക്കെ അറിഞ്ഞാ എന്താ ഉണ്ടാകുവേന്ന് അറിയില്ലേ നിനക്ക്?”

“അറിയില്ല..”

സാന്ദ്ര പുഞ്ചിരിയോടെയാണ് പറയുന്നത്.

“നമ്മുടെ കുടുംബക്കാര്…ബന്ധുക്കാര് അവരൊക്കെ എങ്ങനെ പ്രതികരിക്കും എന്ന് അറിയില്ലേ മോള്‍ക്ക്?”

“അറിയില്ല ….”

സാന്ദ്ര പുഞ്ചിരിച്ചുകൊണ്ട് അവരുടെ കണ്ണുകളിലേക്ക് നോക്കി.

“പിന്നെ?”

സൂസന്‍ ശബ്ദമല്‍പ്പം ഉയര്‍ത്തി.

“പിന്നെ എന്തറിയാം?”

“വിന്‍സെന്‍റ്റ് ചേട്ടായിയെ എനിക്ക് ഇഷ്ടമാണ് എന്നറിയാം. എന്‍റെ ജീവനേക്കാള്‍ ഇഷ്ടമാണ് എന്നറിയാം…എനിക്ക് ചേട്ടായി ഇല്ലാതെ ജീവിക്കാന്‍ പറ്റില്ല എന്നും അറിയാം….”

സൂസന്‍ അദ്ഭുതത്തോടെ മകളെ നോക്കി.

“പിന്നെ ഒന്നുകൂടി അറിയാം മമ്മീ എനിക്ക്…”

അത് പറയുമ്പോള്‍ അവളുടെ കണ്ണുകളില്‍ ഈറന്‍ പടര്‍ന്നിരുന്നു.
സൂസന്‍ അവള്‍ എന്താണ് പറയാന്‍ പോകുന്നത് എന്നറിയാന്‍ ആകാംക്ഷയോടെ അവളെ നോക്കി.

“വിന്‍സെന്റ് ചേട്ടായി ഒരിക്കലും എന്നെ ഒരു ലവര്‍ ആയോ ഭാര്യ ആയോ കാണില്ല എന്നും അറിയാം,”

ആ വാക്കുകള്‍ പറയുമ്പോള്‍ അതിസുന്ദരിയായ തന്‍റെ മകളുടെ മുഖം ഏറ്റവും അഭൌമമായ സൌന്ദര്യത്തിലേക്ക് പരിണമിക്കുന്നത് പോലെ സൂസന് തോന്നി.

“ഇത്രേം ഇമ്മച്ച്വര്‍ ആണോ മോളെ നീ?”

സൂസന്‍ പെട്ടെന്ന് ചോദിച്ചു.

“അഹമ്മദാബാദ് ഐ ഐം എമ്മില്‍ ഒക്കെ പഠിക്കുന്ന ആളാണ്‌. ലോകവിവരമുള്ള പെണ്ണാണ്‌…വലിയ ആളുകളുമായൊക്കെ വളരെ

Leave a Reply

Your email address will not be published. Required fields are marked *