നിറമുള്ള വെയിലുകൾ [Smitha]

Posted by

“വിനു ചേട്ടായി വിളിച്ചിരുന്നെന്ന്!”

ഹോട്ട് ബോക്സ് തുറന്നുകൊണ്ട് എല്ലാവരുടേയും പാത്രങ്ങളില്‍ ദോശയെടുത്ത് വെച്ചുകൊണ്ട് സാന്ദ്ര പറഞ്ഞു.

“വിനു ചേട്ടായീം അഗര്‍വാളും കൊറച്ച് മുമ്പ് അഗര്‍വാളുമായി ചര്‍ച്ച നടത്തി …അതിന്‍റെ ഫലമായി എട്ട് ശതമാനമെന്ന റിട്ടേണ്‍ പോയിന്‍റില്‍ അഗര്‍വാള്‍ സമ്മതിച്ചു…”

“അത് കൊച്ചെങ്ങനെ അറിഞ്ഞു?”

ആന്‍റണി മകളോട് ചോദിച്ചു.

“എന്‍റെ അപ്പാ അഗര്‍വാള്‍ അതാ മാത്യുച്ചായനോട് ഫോണില്‍കൂടി ഇപ്പം പറഞ്ഞെ!”

“അന്നോടാ മത്താ?”

ആന്‍റണി മകനോട്‌ ചോദിച്ചു.

മാത്യൂസ് സുന്ദരമായി പുഞ്ചിരിച്ചുകൊണ്ട് തലയാട്ടി.
അവന്‍ പിന്നെ ഡയല്‍ ചെയ്തു.

“എടാ വിന്‍സെന്‍റ്റ്റെ!”

മാത്യൂസ് ആഹ്ലാദത്തോടെ വിളിച്ചു.

“നിന്നോട് എപ്പഴും പറയണോ?”

സൂസന്‍ ശബ്ദമുയര്‍ത്തി.

“സ്പീക്കറില്‍ ഇടെടാ!”

മാത്യൂസ് ഫോണ്‍ സ്പീക്കര്‍ മോഡില്‍ വെച്ചു.

“ആ പറ അച്ചായാ!”

ഫോണില്‍ നിന്നു ഒരു ചെറുപ്പക്കാരന്റെ വശ്യമായ സ്വരം അവര്‍ കേട്ടു.
സാന്ദ്ര തിളങ്ങുന്ന കണ്ണുകളോടെ സ്വയം പുഞ്ചിരിച്ചു.

“നീയെന്നാടാ ഒന്നും അറിയാത്ത പോലെ സംസാരിക്കുന്നെ?”

മാത്യൂസ് ഫോണിലൂടെ ചോദിച്ചു.

“എടാ വിനു , നീ എന്നാ മാജിക്ക് കാണിച്ചിട്ടാടാ ആ കാട്ടുകള്ളന്‍ അഗര്‍വാളിനെ മെരുക്കീത്! എടാ നീ എവിടെയാ? നീ ഇങ്ങോട്ട് ഒന്ന് വന്നെ!”

ആവേശം കാരണം മാത്യൂസ് ഒന്നിന് പിറകെ ഒന്നായി ഓരോന്ന് ചോദിച്ചു.

“ഒന്നുമില്ല അച്ചായാ…”

എളിമയോടെ യുവത്വം തുളുമ്പുന്ന ശബ്ദം ഫോണിലൂടെ ഒഴുകി.

“അയാളോട് കാര്യം പറഞ്ഞു..പിന്നെ എഗ്രിമെന്റില്‍ ഞാന്‍ പ്രത്യേകം പറഞ്ഞ്

Leave a Reply

Your email address will not be published. Required fields are marked *