ആന്‍റണി ഉച്ചത്തില്‍ ആഹ്ലാദം അണപൊട്ടിയൊഴുകുന്ന സ്വരത്തില്‍ പറഞ്ഞു.
“അത് ആ ചെറുക്കന്‍ ..ഒറ്റയ്ക്ക് ..പുഷ്പ്പം പോലെ…എന്നിട്ടാ മൈര് ചെറുക്കന്‍ എവിടെയാ? എനിക്കിപ്പം കാണണം അവനെ! മൊഖത്ത് നോക്കി രണ്ടെണ്ണം ചോദിക്കാനുണ്ട് എനിക്ക്….”
പതിവ് പോലെ വാഴത്തൈകള്‍ക്ക് വെള്ളമൊഴിക്കുകയായിരുന്നു പൌലോസ്.
അപ്പോഴാണ് ഗേറ്റിനു വെളിയില്‍ കാര്‍ വന്ന് നിന്നത്.
തനിക്ക് ഏറ്റവും പരിചയമുള്ള വാഹനം.
നീല ബെന്‍സ്.
അതിന്‍റെ ഉടമയുടെ ജീവചരിത്രം തന്‍റെ കൈവെള്ളയിലുണ്ട്.
പൌലോസ് ഹോസ്പ്പൈപ് നിലത്തേക്ക് ഇട്ടിട്ട് ഗേറ്റിലേക്ക് കുതിച്ചു.
“ചാച്ചാ പതുക്കെ ഓട്!”
കാറിന്‍റെ ശബ്ദം കേട്ട് പുറത്തേക്ക് വന്ന ജയ് മോള്‍ ഗേറ്റിലേക്ക് ഓടുന്ന പൌലോസിനോട് പറഞ്ഞു.
അവളും ഗേറ്റിലേക്ക് ചെന്നു.
ശബ്ദം കൊണ്ട് തിരിച്ചറിയാം അത് ആരുടെ കാറാണ് എന്ന്.
സാന്ദ്രയേയാണ് ജയ് മോള്‍ പ്രതീക്ഷിച്ചത്.
പക്ഷെ കാറില്‍ നിന്നുമിരങ്ങിയവരെക്കണ്ട് അവളമ്പരന്നു.
ആന്‍റണി, സൂസന്‍, മാത്യൂസ്…
“ആഹാ! എല്ലാരും ഉണ്ടല്ലോ!”
ആന്‍റണി ഭവ്യതയോടെ ഗേറ്റ് തുറന്നു.
“വന്നാട്ടെ, വന്നാട്ടെ!!”
“നീയെന്നാ കൊച്ചെ വായങ്ങനെ തൊറന്നു പിടിച്ച് ഒള്ള കൊതുകിനേം പ്രിക്കിനേം ഒക്കെ വയറ്റി കേറ്റുന്നെ?”
ജയ് മോളുടെ മുഖത്തെ അദ്ഭുത ഭാവം കണ്ട് ആന്‍റണി ചോദിച്ചു.
“അല്ല ആന്‍റിയും അങ്കിളും ഇച്ചായനും ഒക്കെ പെട്ടെന്ന് പതിവില്ലാതെ …ഞാന്‍ …”
അവള്‍ ഭവ്യതയോടെ, അദ്ഭുതാതിരേകത്തോടെ പറഞ്ഞു.
“എന്ത്യേ കൊച്ചെ അമ്മേം ചേട്ടായീം?”
“ഞാനിവിടെയുണ്ടേ!”
അടുക്കളയില്‍ നിന്നും ത്രേസ്സ്യാമ്മ ഇറങ്ങി വന്നു.
“അയ്യോ! ഇതാരോക്കെയാ!”
അദ്ഭുതവും ആദരവും നിറഞ്ഞ സ്വരത്തില്‍ അവര്‍ പറഞ്ഞു.
“ഇരുന്നാട്ടെ!”
പൌലോസ് മുമ്പോട്ട് വന്ന് ഹാളിലേക്ക് അവരെ ആനയിച്ചു.
വീടും പരിസരവുമൊക്കെ അവര്‍ വീക്ഷിച്ച് മുഖത്ത് സംതൃപ്തി വരുത്തി.
അതിനിടെ ‘എന്താ കാര്യം?’ എന്ന അര്‍ത്ഥത്തില്‍ ജയ് മോള്‍ സാന്ദ്രയുടെ നേരെ കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു.