നിറമുള്ള വെയിലുകൾ [Smitha]

Posted by

ചെറുവിരലിനോട് ചേർന്ന് മൂന്ന് രേഖകൾ അവൻ കണ്ടു.

“ഇതാണ് റിലേഷൻഷിപ്പ് ലൈൻസ്…”

അവയിൽ തൊട്ടുകൊണ്ട് അവൻ പറഞ്ഞു.

“ഇത് കെർവ്വ് ഓഫ് വീനസ് ….ഈ ആർച്ച് ലൈൻ വീനസ്സിലേക്ക് സ്ട്രൈറ് ആയി പോകുന്നത് കണ്ടോ..ദാറ്റ് മീൻസ് ..ദാറ്റ് മീൻസ് …”

അത് പറഞ്ഞ് വിൻസെന്റ് അവളുടെ കണ്ണുകളിലേക്ക് നോക്കി.

“നീ ഒള്ളത് ധൈര്യമായി പറ എന്റെ വിനൂ!”

മാത്യുസ് അവനെ പ്രോത്സാഹിപ്പിച്ചു.

“നിനക്കെന്നാ അവളെ പേടിയാണോ?”

സാന്ദ്ര വിൻസെൻറ്റിന്റെ മുഖത്തേക്ക്, അവന്റെ കണ്ണുകളിലേക്ക് ഉറ്റുനോക്കി.

“…ദാറ്റ് മീൻസ് ..യൂ ആർ ഇൻ ലവ് …”

അവൻ പറഞ്ഞു.

അതിശയിപ്പിക്കുന്ന സൗന്ദര്യം നിറഞ്ഞ ഒരു ലജ്ജ സാന്ദ്രയുടെ മുഖത്തെ കീഴടക്കി.

“കണ്ടോ കണ്ടോ, ഇപ്പം എങ്ങനെ ഉണ്ട്! ഞാൻ മീനല്ല, ഞാൻ കൊത്തുവേല എന്നൊക്കെ വീമ്പു പറഞ്ഞിട്ട് എവിടെപ്പോയെടീ ഇപ്പം നിന്റെ ജാഡ! അപ്പയെ ഒന്ന് കാണട്ടെ ഞാൻ! നേര് പറയെടീ ആരാടീ അവൻ!”

“നരേന്ദ്ര മോദി!”

അവൾ പെട്ടെന്ന് പറഞ്ഞു.

“എന്താ കൊളളുകേലെ? എന്ത് ഹാൻസം ആണ് നമ്മുടെ പ്രൈം മിനിസ്റ്റർ! നല്ല കണ്ണുകൾ..ആ ലിപ്സ് ഒക്കെ കാണാൻ എന്താ ഭംഗി! ആ ഗാംഭീര്യം! എന്താ അളിയനായാ കൊള്ളാന്നുണ്ടോ ഇച്ചായന്‌?”

“അയ്യട!”

മാത്യൂസ് ചുണ്ടുകള്‍ കൊട്ടിക്കാണിച്ചു.

“എന്തൊരു ജോക്ക്!”

സാന്ദ്ര മാത്യൂസിനെ നാക്ക് നീട്ടി കാണിച്ചു.

“ഉള്ളതാണോ മോളെ?”

വിന്‍സെന്റ് ചോദിച്ചു.

“എന്നാ ചേട്ടായി?”

“ഞാന്‍ മോള്‍ടെ കയ്യില്‍ കണ്ടെത്തിയത്?”

അവളില്‍ വീണ്ടും മയക്കുന്ന ഒരു ലജ്ജ പൊട്ടിവിടര്‍ന്നു.

“അത്…”

അവളെന്തോ പറയാന്‍ തുടങ്ങിയപ്പോഴേക്കും ആന്‍റണി ടെന്‍റ്റില്‍ നിന്നും എല്ലാവരെയും കൈ കാണിച്ചു വിളിച്ചു.

“മോള്‍ടെ അപ്പാ വിളിക്കുന്നു…”

Leave a Reply

Your email address will not be published. Required fields are marked *