അവളെ നോക്കി അവനൊന്നു പുഞ്ചിരിക്കാന്‍ ശ്രമിച്ചു.
അവളാകട്ടെ ഗൌരവത്തില്‍ തന്നെ അവനെ നോക്കി.
“അതെ എന്തേലും ആകട്ടെ!”
ആന്‍റണി പറഞ്ഞു.
“പൌലോച്ചാ ചേട്ടത്തി നിങ്ങള് ഒന്നിരുന്നെ…”
ആന്‍റണി തനിക്കെതിരെയുള്ള ഇരിപ്പിടങ്ങളിലേക്ക് കൈ കാണിച്ചു.
പൌലോസും ത്രെസ്സ്യാമ്മയും പരസ്പ്പരം നോക്കി.
അല്‍പ്പം മടിച്ചാണെങ്കിലും അവര്‍ സൂസനും ആന്‍റണിയ്ക്കുമെതിരെ കസേരകളില്‍ ഇരുന്നു.
“ഞങ്ങള് ഒരു കല്യാണക്കാര്യം പറയാനാ വന്നെ,”
ആന്‍റണി പറഞ്ഞു.
പൌലോസും ത്രേസ്യാമ്മയും പരസ്പ്പരം നോക്കി.
അവരുടെ മുഖങ്ങളില്‍ സന്തോഷം വിടര്‍ന്നു.
ജയ് മോളും വിന്സെന്റും പരസ്പ്പരം നോക്കി.
“മാത്തൂച്ചന്‍ അങ്ങനെ കെട്ടാന്‍ തീരുമാനിച്ചു അല്ലെ?”
മാത്യൂസിന്‍റെ മുഖത്തേക്ക് നോക്കി പൌലോസ് ചോദിച്ചു.
“നല്ല കാര്യവാ..കാണുമ്പം ഞാനും അതൊന്നു പറയാന്‍ വേണ്ടി ഇരുന്നതാ…”
“മത്തനല്ല പൌലോച്ചാ…”
ആന്‍റണി ചിരിച്ചു.
“അയ്യോ മാത്തൂച്ചനല്ലേ പിന്നെ ആര്‍ക്കാ?”
അയാള്‍ സാന്ദ്രയുടെ മുഖത്തേക്ക് നോക്കി.
“കൊച്ചിനെ കെട്ടിക്കാന്‍ ആണോ? അയ്യോ അതിനിനീം ടൈം ഇല്ലേ? പടുത്തോം ഒക്കെ കഴിഞ്ഞിട്ട് പോരെ? എടിപിടീന്നു ഇപ്പം എന്നെത്തിനാ?”
അപ്പോഴൊക്കെ സാന്ദ്രയുടെ കണ്ണുകള്‍ വിന്സെന്റിന്‍റെ മുഖത്തായിരുന്നു.
അവന്‍ പുഞ്ചിരികാനുള്ള ശ്രമത്തിലാണ് ഇപ്പോഴും.
“അത് മതിയാരുന്നു പൌലോച്ചാ..പക്ഷെ ഇപ്പം കൊള്ളാവുന്ന ഒരു ആലോചന വന്നിട്ടുണ്ട്. അതുകൊണ്ടാ,”
ആന്‍റണി തുടര്‍ന്നു.
“അങ്ങനെയാന്നോ?”
പൌലോസ് ചോദിച്ചു.
“കൊള്ളാവുന്ന കൂട്ടരാന്നെ കൊഴപ്പവില്ല… പെണ്ണുകാണല്‍ ഒക്കെ നടന്നോ? ചെറുക്കനും പെണ്ണിനും ഇഷ്ടവായോ?”
“അതിപ്പം ….”
ആന്‍റണി ചിരിച്ചു.
“പെണ്ണ് കണ്ടു…നമ്മടെ സാന്ദ്ര മോള് കണ്ടു…പെണ്ണിന് ചെറുക്കനെ