നിറമുള്ള വെയിലുകൾ [Smitha]

Posted by

“ചോദിച്ചതിന് ഉത്തരം പറയെടീ, നീ എന്‍റെ എങ്ങനത്തെ ഫ്രണ്ടാ?”

“ബാഡ് ഫ്രണ്ട്!”

ജയ് മോള്‍ പൊട്ടിച്ചിരിച്ചു.

“വഴ്സ് ഫ്രണ്ട്…. വഴ്സ്റ്റ് ഫ്രണ്ട് …ഹഹഹ……”

സാന്ദ്ര മുഖം വീര്‍പ്പിച്ചു.

“;എന്‍റെ പൊന്നെ!!”

ജയ് മോള്‍ അവളുടെ മുഖം കൈയ്യിലെടുത്തു.

“നീയല്ലെടീ എന്‍റെ ബെസ്റ്റ് ഫ്രണ്ട് … വേറെ ആരാ എനിക്ക് ബെസ്റ്റ് എന്ന് വിളിക്കാന്‍? അറിയില്ലേ നിനക്കത്? പിന്നെയെന്തിനാ നീയത് ചോദിക്കുന്നെ?”

സാന്ദ്രയുടെ മിഴികള്‍ നിറയുന്നത് ജയ് മോള്‍ കണ്ടു.

“ഈശോയെ!”?

അത് കണ്ട് ജയ് മോള്‍ അമ്പരന്നു.

“സാന്ദ്രെ!! എന്നാടി ഇത്? നെനക്കെന്നാ പറ്റിയെ? നീയെന്തിനാ കരയുന്നെ…”

“നിന്‍റെ ബെസ്റ്റ് ഫ്രണ്ടായിട്ടും നിനക്ക് എന്‍റെ മനസ്സ് കാണാന്‍ കഴിഞ്ഞില്ലല്ലോ…”

ജയ് മോള്‍ തന്‍റെ കണ്ണുകള്‍ തുടയ്ക്കവേ സാന്ദ്ര പറഞ്ഞു.

“നിന്‍റെ മനസ്സ് കാണാനോ? എന്താ പെണ്ണേ നീയീ പറയുന്നേ?”

ജയ് മോള്‍ ചോദിച്ചു.

“ഞാന്‍ പൌലോസ് ചേട്ടനെ ചാച്ചന്‍ എന്ന് വിളിച്ചപ്പോളെങ്കിലും നിനക്കൊന്നു മനസ്സിലാക്കത്തില്ലേ എന്‍റെ ജയ്?”

“അത് എനിക്കും മനസ്സിലായില്ല …പിന്നെ ഓര്‍ത്തു നീയല്ലേ! നിനക്ക് ചാച്ചനെ അങ്ങനെ വിളിക്കാല്ലോ…”

പെട്ടെന്ന് ജയ് മോളുടെ കണ്ണുകള്‍ വിടര്‍ന്നു.
അവള്‍ അവിശ്വസനീയതയോടെ സാന്ദ്രയെ നോക്കി.
പിന്നെയും ചിലത് അവളാലോചിക്കുന്നത് പോലെ തോന്നി.

“എടീ…”

ജയ് മോള്‍ അവളുടെ തോളില്‍ പിടിച്ചു.

“നീ എന്താ ഉദ്ദേശിക്കുന്നെ? പറ പെണ്ണേ! ഞാന്‍ പേടിക്കുന്ന വല്ല കാര്യവുമാണോ?”

ജയ് മോള്‍ അവളുടെ കണ്ണുകളിലേക്ക് ചൂഴ്ന്ന് നോക്കി.

സാന്ദ്ര തല കുലുക്കി.

“നീ പേടിക്കുന്ന കാര്യം തന്നെയാണ്!”

Leave a Reply

Your email address will not be published. Required fields are marked *