ലജ്ജയും പ്രണയ പാരാവശ്യവും കത്തിയമരുകയാണ് അവളുടെ കണ്ണുകളിൽ.
“അപ്പയ്ക്കും മമ്മിയ്ക്കും ഇച്ചായനും ഒക്കെ ഇഷ്ട്ടപ്പെടുന്ന ആളെയേ ഇഷ്ട്ടപ്പെടാവൂ കേട്ടോ മോളെ!”
അവൻ തുടർന്ന് പറഞ്ഞു.
“അപ്പയ്ക്കും അമ്മയ്ക്കും ഇച്ചായനും ഒക്കെ ഇഷ്ടവാ ചേട്ടായീ…”
ശബ്ദത്തിലെ മർമ്മരം എത്ര ശ്രമിച്ചിട്ടും അവൾക്ക് ഒളിപ്പിക്കാൻ കഴിഞ്ഞില്ല.
“ഏഹ്?”
അവൻ അദ്ഭുതത്തോടെ ചോദിച്ചു.
“അപ്പം അവർക്കൊക്കെ അറിയാമോ ആളെ! അതുകൊള്ളാല്ലൊ! അങ്ങനെയാണേൽ കക്ഷി മോൾടെ ക്യാംപസിലെ ആളല്ല എന്ന് തോന്നുന്നു. ശരിയല്ലേ?”
“ഹ്മം …ക്യാമ്പസ്സിലെ ആളൊന്നുമല്ല. ഇവിടെയൊക്കെത്തന്നെയുള്ള ആളാ ചേട്ടായി.”
അവൾ പുഞ്ചിരിച്ചു.
“ലൈൻ ഒക്കെ കൊള്ളാം! അതൊന്നും ഏത് ടൈമും ആലോചിച്ച് ഗോൾഡ് മെഡൽ നഷ്ടപ്പെടുത്തരുത് കേട്ടോ! മോൾടെ അപ്പനേം മറ്റുള്ളവരേം പോലെ ഞാനും പ്രതീക്ഷിക്കുന്നുണ്ട് ഒരു സ്റ്റുഡന്റ് ഓഫ് ദ ഇയർ വിത്ത് എ ഗോൾഡ് മെഡൽ!”
അത് കേട്ടപ്പോൾ അവളുടെ മിഴികൾ നനയുന്നത് വിന്‍സെന്റ് കണ്ടു.
“അയ്യോ എന്ന പറ്റി?”
എഴുന്നേൽക്കാൻ ഭാവിച്ചുകൊണ്ട് അവൻ ചോദിച്ചു.
“മോളെ ഇങ്ങനെ ആദ്യം കാണുവാ ഞാൻ! എപ്പഴും ചിരീം ജോക്കും ഒക്കെയായി നടന്നിട്ട്! മോൾ ഉണ്ടായേപ്പിന്നെ ആദ്യവാ ഈയൊരു എക്സ്പ്രഷൻ …എന്നാ പറ്റി?”
അവൾ മിഴികൾ തുടച്ചു.
“പറ എന്നോട്? എന്തിനാ കരഞ്ഞേ?”
“ചേട്ടായി അത്…!”
“പോരട്ടെന്നെ! എന്തായാലും പറ. വേറെ ആരോടും അല്ലല്ലോ! മോൾടെ ചേട്ടായിയോടല്ലേ!”
അയാളുടെ സ്വരതിലെ മൃദുലത അവളെ സ്പർശിച്ചത് പോലെ അവനു തോന്നി.
അവളുടെ മിഴിയിണകൾ തിളങ്ങുന്നു.
“അത് എന്റെ ഇഷ്ടം ആൾക്കറിയില്ല ചേട്ടായി!”
“ഏഹ്?”
അവൻ വീണ്ടും അദ്ഭുതപ്പെട്ടു.
“മോള്‍ക്ക് അയാളെ ഇഷ്ടമാണ് എന്ന് അയാള്‍ക്കറിയില്ലന്നോ? അതെന്നാ?”
വിന്‍സെന്റ് വിശ്വാസം വരാതെ അവളെ നോക്കി.