പക്ഷെ വിലക്കുണ്ട് എനിക്ക് മോളെ…
നന്ദിയുടെ, കടപ്പാടുകളുടെ,
നീച്ച ജാതിയെന്ന കാലമൊരിക്കലും മാറ്റം വരുത്താന്‍ ആഗ്രഹിക്കാത്ത ആ യാഥാര്‍ത്യത്തിന്‍റെ…..
ഞാന്‍ ഒരു ഉഗ്ര തപസ്വിയായിരുന്നെങ്കില്‍!
എങ്കില്‍ ചിലപ്പോള്‍ നിന്‍റെ സമുദ്ര സൌന്ദര്യത്തിന്‍റെ നേരെ കണ്ണുകള്‍ അടയ്ക്കുവാന്‍ കഴിഞ്ഞേനെ!
“ചേട്ടായി എന്തൊക്കെയാ ഈ പറയണേ?”
ഇപ്പോഴും മുഖത്തിന്‍റെ പാതി കൈയ്യാല്‍ മറച്ച് പെണ്ണ്‍ അവന്‍റെ ചൂടുള്ള കണ്ണുകളിലേക്ക് നോക്കുകയാണ്.
“എനിക്ക് ഇവിടെയൊക്കെ തുള്ളിച്ചാടി …. ഓടിച്ചാടി ഇങ്ങനെ നടക്കാന്‍ …തോന്നുവാ ….ആ കാണുന്ന കുന്നില്ലേ? അങ്ങോട്ടേയ്ക്ക് ഒക്കെ പോയി ഓടി ..പാടി ഒക്കെ നടക്കാന്‍ … റിയലി ..അങ്ങനെ ഒക്കെ തോന്നുവാ ചേട്ടായി എന്നെപ്പറ്റി ഇങ്ങനെയൊക്കെ പറയുമ്പം….”
അവളുടെ കണ്ണുകളുടെ വജ്രകാന്തികത മലനിരകളെയും ആകാശത്തേയും തൊട്ടു.
വികാരമൂര്‍ച്ചയില്‍ അവളുടെ മാറിടത്തിന്റെ ഔന്നത്യം അവന്‍റെ കണ്ണുകള്‍ക്ക് മുമ്പില്‍ ഉയര്‍ന്ന് താഴ്ന്നു.
“അപ്പൊ എനിക്ക് ധൈര്യമായി പറയാമോ?”
“പിന്നെന്താ…”
“അയാൾ ആരായാലും?”
“ആരായാലും!”
“അയാളെന്നെ അക്സെപ്റ്റ് ചെയ്യും എന്ന് ചേട്ടായിക്ക് ഉറപ്പല്ലേ?”
“പോസിറ്റിവ്!”
“ഉറപ്പാണല്ലോ! എനിക്കയാളെ പ്രൊപ്പോസ് ചെയ്യാനുള്ള യോഗ്യത ഒക്കെയുണ്ടല്ലോ! പിന്നെ മാറ്റി പറയരുത്!”
വിന്‍സെന്‍റ്റിന് അവളുടെ വാക്കുകളില്‍ ഒരു പന്തികേട് തോന്നി.
“ഇല്‍ ..ഇല്ല ..മോളെ ..ധൈര്യമായി പറഞ്ഞോ അയാളോട്..! മോളെ റിജെക്റ്റ് ചെയ്യാന്‍ മാത്രം ഒരു ബുദ്ധൂസിനെ മോള്‍ ചൂസ് ചെയ്യും എന്ന് ചേട്ടായി കരുതുന്നില്ല…”
“ഐ ലവ് യൂ….”
അവള്‍ പെട്ടെന്ന് അവന്‍റെ കണ്ണുകളില്‍ നോക്കിപ്പറഞ്ഞു.
വിന്‍സെന്റ് നടുക്കത്തോടെ അവളെ നോക്കി.
“മോളെ…”
ശബ്ദം നിയന്ത്രിച്ച് അവന്‍ അവളെ വിളിച്ചു.
സാന്ദ്ര കിതയ്ക്കുകയാണ്.
വികാരാവേശത്താല്‍ അവളുടെ മുഖം ചുവന്നു.
കണ്ണുകള്‍ തുടുത്തു.
“ഐ ലവ് യൂ …എനിക്ക് …എനിക്ക് വേണം ..ചേട്ടായിയെ….”