അതിന് മറുപടിയായി സാന്ദ്ര അവള്‍ക്ക് നേര്‍ത്ത ലജ്ജയില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.
“എന്ത്യേ വിനു?”
സൂസന്‍ ചോദിച്ചു.
“ചേട്ടായി കുളിക്കുവാ..ഓഫീസില്‍ പോകാന്‍ ആകുന്നല്ലോ….”
“ഈ ഞായറാഴ്ച ഓഫീസോ?”
സൂസന്‍ ചോദിച്ചു.
“ഓ! അവന് ഞായറെന്നോ തിങ്കളെന്നോ ഒന്നും ഇല്ല…”
ത്രേസ്സ്യാമ്മ ചിരിച്ചു.
അത് കേട്ട് സൂസനും ആന്‍റണിയും മാത്യൂസും അല്‍പ്പം വികാരം നിറഞ്ഞ കണ്ണുകളോടെ നോക്കി.
“മേരെ സപ്പ്നോം കി റാണി കബ് ആയേഗി തൂ….”
അപ്പോഴാന്നു ഉച്ചത്തില്‍ പാട്ടും പാടി വിന്‍സെന്റ് കുളിമുറിയില്‍ നിന്നും അങ്ങോട്ട് വന്നത്.
ഹാളില്‍ അപ്രതീക്ഷിതമായി ആളുകളെ കണ്ടപ്പോള്‍ അവനാദ്യമൊന്നു വിരണ്ടു.
പിന്നെ കയ്യിലിരുന്ന ബാതിംഗ്ടവ്വല്‍ നെഞ്ചില്‍ ചേര്‍ത്ത് പിടിച്ചു മറച്ചു.
“ആശ്യോ!!”
അവന്‍ ലജ്ജ കലര്‍ന്ന സ്വരത്തില്‍ പറഞ്ഞു.
“ജസ്റ്റ് അഞ്ച് മിനിറ്റേ..ദാ ഇപ്പം വരാം!!”
അവന്‍റെ പരിഭ്രമവും ചമ്മലും കണ്ട് അവര്‍ ചിരിച്ചു.
“അയ്യോ എന്നാന്നേ നിക്കുന്നെ! ഇരിക്ക് സാറേ…”
ത്രേസ്സ്യാമ്മ പറഞ്ഞു.
“ത്രേസ്സ്യാമ്മ ചേട്ടത്തി സാറെന്നു വിളിച്ച് കഷ്ട്ടപ്പെടുവാ സൂസനെ!”
ആന്‍റണി പറഞ്ഞു.
“അതുകൊണ്ട് ഇരുന്നേക്കാം…അല്ലേല്‍ ചേട്ടത്തി എന്നെ ഇനീം സാറേ എന്ന് വിളിക്കും…”
ആന്‍റണിയും മാത്യൂസും ഇരുന്നു.
സൂസനും സാന്ദ്രയും ത്രേസ്സ്യാമ്മയോടൊപ്പം നിന്നു.
അവര്‍ക്ക് മുമ്പില്‍ പൌലോസും.
ജയ് മോള്‍ സാന്ദ്രയെ കൈ കാണിച്ച് വിളിച്ചു.
സാന്ദ്ര അവളുടെ അടുത്തേക്ക് ചെന്നു.
“എന്താടി ഒരു അപ്രതീക്ഷിത സന്ദര്‍ശനം? അതും ഫുള്‍ ഫാമിലി?”
അവളെ മാറ്റി നിര്‍ത്തി ജയ് മോള്‍ ചോദിച്ചു.
“ഒന്നുമില്ലെടീ…”