കിട്ടുന്നെ?”
തിരികെ വിന്‍സെന്‍റ്റിനെ നോക്കി ആന്‍റണി തുടര്‍ന്നു.
“ആ അപ്പന്‍റെ മോനായ നീ പെഴ്സണല്‍ ഒരു ലാഭോം കിട്ടത്തില്ല എന്നറിഞ്ഞിട്ടും നീ നമ്മടെ കമ്പനിയ്ക്ക് ചെയ്യുന്ന ഉപകാരമൊന്നും എന്‍റെ വിനു എനിക്ക് പറഞ്ഞാല്‍ തീരത്തില്ല….അതുകൊണ്ട് ഒരു കാര്യം ഞാന്‍ നിന്നോട് ഞാന്‍ ചോദിക്കുവാ…”
പെട്ടെന്ന് അവര്‍ക്കിടയില്‍ ഒരു നിശബ്ദത വീണു.
“അത് …”
ആന്‍റണി ഇരിപ്പിടത്തില്‍ നിന്നും എഴുന്നേറ്റു.
കൂടെ സൂസനും.
അവര്‍ വിന്‍സെന്‍റിനെ സമീപിച്ചു.
“നിനക്ക് ….”
ആന്‍റണി അവന്‍റെ തോളില്‍ പിടിച്ചു.
“നിനക്ക് എന്‍റെ മോളെ ഇഷ്ടമാണോ?”
വിന്‍സെന്‍റ്റിന്‍റെ ചുണ്ടുകള്‍ വിറയ്ക്കുന്നത് എല്ലാവരും കണ്ടു.
ജയ് മോള്‍ സാന്ദ്രയെ ചേര്‍ത്ത് പിടിച്ചു.
അവളുടെ ആശ്ലേഷത്തിന്റെ സുഖത്തില്‍ സാന്ദ്ര സ്വയം മറന്ന്നിന്നു.
ഗ്രീഷ്മഋതുവിന്റെ രഥത്തില്‍ പ്രണയത്തിന്‍റെ സുഗന്ധം അങ്ങനെ പറന്നിറങ്ങുകയാണ്…
കാമസുഗന്ധിയായി അവള്‍ വിന്‍സെന്‍റ്റിനെ നോക്കി.
ഇടനെഞ്ചിലെ പ്രണയ മോഹങ്ങളൊക്കെ പതഞ്ഞു കുത്തി ഒഴുകുകയാണ്….
അവന്‍ കൈകള്‍ കൂപ്പുന്നത് എല്ലാവരും കണ്ടു.
“എനിക്ക് … എനിക്ക്…”
അവന്‍റെ സ്വരം വിറപൂണ്ട് വിങ്ങുന്നത് എല്ലാവരും കേട്ടു.
“സാന്ദ്രയെപ്പോലെ ഒരു പെണ്ണിനെ കിട്ടാനുള്ള യോഗ്യത, അര്‍ഹത ..അതൊക്കെ ..എനിക്ക്…”
അവന് ബാക്കി പറയാന്‍ കഴിഞ്ഞില്ല.
സൂസന്‍ അവന്‍റെ തോളില്‍ പിടിച്ചു.
“മോനെപ്പോലെ ഒരാണിനെ ഞങ്ങളുടെ മോള്‍ക്ക് സ്വപ്നം കാണാനുള്ള അര്‍ഹതയില്‍ ഞങ്ങള്‍ സംശയിച്ചത് കൊണ്ടാണ് ഞങ്ങളുടെ മോളെ ഇഷ്ടമാണോ എന്ന് ഞങ്ങള്‍ ചോദിച്ചത്…”
സൂസന്‍ പറഞ്ഞു.
സന്തോഷത്തിന്‍റെ ചുടുകണ്ണീര്‍ തോളിലിരുന്ന സൂസന്റെ കൈത്തലത്തില്‍ വീണു.
അവര്‍ കൈ ഉയര്‍ത്തി അവന്‍റെ കവിളില്‍ നിന്നും കണ്ണുനീര്‍ തുടച്ചു.
ഹൃദയത്തില്‍ അമര്‍ന്നു കിടത്തിയ പ്രണയ സംഗീതം മുഴുവന്‍ പീലിപ്പൂക്കള്‍ പോലെ ചിറകടിച്ചു വിടരുകയാണ്…
മരുഭൂമി പോലെ അനന്തതാപമേറ്റ് ദാഹിക്കുകയായിരുന്നു തന്‍റെ മനസ്സ്…
ഇപ്പോള്‍ അതിന്മേല്‍ നിറമുള്ള മഴത്തുള്ളികള്‍ പൂക്കളില്‍ നിന്നു ഒഴുകുന്ന തേന്‍ പോലെ പെയ്ത് പ്രവഹിക്കുന്നു….