“ആട്ടെ ആളെങ്ങനെ?”
അവന്‍ തുടര്‍ന്നു ചോദിച്ചു.
അപ്പോള്‍ അവളുടെ മുഴിമുനകളില്‍ ആ പഴയ തിളക്കം കടന്നുവന്നു.
“എങ്ങനെ എന്ന് ചോദിക്കണ്ടല്ലോ! മോൾ ഒരാളെ ഇഷ്ട്ടപ്പെടണമെങ്കിൽ അയാൾ പെർഫെക്റ്റ് ആരിക്കും…സൗന്ദര്യവും സ്വഭാവോം പൊസിഷനും ഒക്കെ….”
“പെർഫെക്റ്റ്…”
അവൾ പറഞ്ഞു.
“ദ ബെസ്റ്റ് ഐ ക്യാൻ ഗെറ്റ്…പക്ഷെ…”
“പിന്നെന്താ പ്രോബ്ലം ? വേറെ ജാതി മതം ഒക്കെയാണോ? അതൊന്നും ഇക്കാലത്ത് വല്യ പ്രശ്നം ആണോ? അതിപ്പം ഒരു നായരോ മേനോനോ ഒക്കെ ആയാൽ അപ്പയ്ക്കും മമ്മിയ്ക്കും ഒക്കെ കൊറച്ച് വെഷമം ഉണ്ടാകുവാരിക്കും. അച്ചായന് പ്രോബ്ലം കാണുവേല …ആള് മോഡേണാ…. അതൊക്കെ ഓർത്താണോ മോൾക്ക് പ്രശ്നം?”
“അതൊക്കെ മാനേജ് ചെയ്യാം ചേട്ടായി…”
അവൾ പറഞ്ഞു.
“പക്ഷെ എനിയ്ക്ക് ഇതുവരേം ആളോട് അത് പറയാൻ കഴിഞ്ഞിട്ടില്ല ..എന്നെ ഇഷ്ട്ടപ്പെടുമോ എന്നറിയില്ല …”
“മോള് രാവിലെ തന്നെ ചേട്ടായിയെ ചിരിപ്പിക്കല്ലേ…”
അയാൾ പറഞ്ഞു.
“ഇത് പോലെ ഒരു സുന്ദരികുട്ടീടെ നോട്ടം കിട്ടാൻ തപസ്സിരിക്കും ആമ്പിള്ളേര്! മോളെ കണ്ടിട്ടുള്ള, മോളെ അറിയാവുന്ന ബോയ്സിന് ആർക്കേലും മോൾടെ ഭാഗത്ത് നിന്ന് ഒരു പ്രൊപ്പോസൽ ഉണ്ടായാ അത് ഭാഗ്യമായി കരുതും അവര്! എന്നിട്ടാണ് പറയുന്നത് മോളെ അയാൾക്ക് ഇഷ്ടപ്പെടുമോ എന്ന് അറിഞ്ഞുകൂടെന്ന്!”
വിന്‍സെന്‍റ്റിന്‍റെ വാക്കുകൾ കേട്ട് അവളുടെ മുഖം ലജ്ജയുടെ ചൂടിൽ പൊള്ളിയുരുകി.
“ശ്യോ, ചേട്ടായീ..എന്താ ഇത് ? എനിക്ക്….”
അവൾ കൈത്തലം കൊണ്ട് മുഖം പാതി മറച്ച് അവനെ നോക്കി.
അവളുടെ ലജ്ജയുടെ വശ്യസൌന്ദര്യത്തിലേക്ക് അയാളുടെ കണ്ണുകള്‍ തറഞ്ഞു.
നാണിക്കുമ്പോള്‍ പെണ്ണേ നിന്‍റെ അഴക്!
മേലെ മലമുകളില്‍ കാറ്റില്‍ പൂക്കള്‍ ചൂടിയ മരങ്ങള്‍ ഉലഞ്ഞുണരുന്നതിന്റെ പശ്ച്ച്ചാത്തലത്തില്‍ പെണ്ണിന്‍റെ അഴക് സൂര്യഭംഗിയ്ക്കൊപ്പം ചൂടുപിടിക്കുകയാണ്…
മലനിരകളും മേലെ ആകാശത്തിന്‍റെ നിറനീലിമയും പ്രണയത്തിന്‍റെ ആദിമവന്യതയെ തന്‍റെ മനസ്സിലേക്കും കൊണ്ടുവരികയാണ്…
വെയിലിപ്പോള്‍ മേഘങ്ങളോട് പറയുന്നത് എന്താണ്?
എനിക്ക് അറിയാം ആ ഭാഷ!
പൊള്ളിപ്പനിക്കുന്ന പ്രണയത്തിന്‍റെ ഭാഷ!