Love Or Hate 07 [Rahul Rk]

Posted by

ദിയ: പോടി… ഞങ്ങൾക്ക് ലൈബ്രറിയിൽ തന്നെ ഒരുപാട് ജോലി ബാക്കി കിടക്കുന്നുണ്ട്…

മായ: ശരി.. ശരി…

മായ ബെഡിൽ നിന്നും എഴുന്നേൽക്കാൻ പോയതും ദിയ അവളുടെ കയ്യിൽ പിടിച്ചു..
മായ എന്തേ എന്ന അർത്ഥത്തിൽ അവളെ നോക്കി..
പക്ഷേ ദിയ ഒന്നും പറയാതെ മായയെ തന്നെ നോക്കി ഇരിക്കുകയായിരുന്നു…

മായ അവളുടെ മുഖത്തിന് മുന്നിലൂടെ കൈ ഓടിച്ച് അവളുടെ ശ്രദ്ധ തിരിക്കാൻ നോക്കി..

മായ: എന്താ ഇങ്ങനെ നോക്കുന്നത്..??

ദിയ: നീ കണ്ണെഴുതാർ ഉണ്ടല്ലേ..??

മായ: അത് നീ ഇപ്പോളാണോ അറിയുന്നത്..??

ദിയ: നീ ഒരു കൊച്ചു സുന്ദരി ആണ് കേട്ടോ…

മായ: എന്താ ഉദ്ദേശം..??

ദിയ: അല്ല.. നീ സുന്ദരി ആവുമ്പോ ഞാനും അങ്ങനെ തന്നെ ആകുമല്ലോ…

മായ: ഓഹോ… ഇത് പ്രശ്നമാണ്…

ദിയ: എന്ത് പ്രശ്നം…???

മായ: ഇങ്ങനെ പോവാണെൽ എന്റെ കഥക്ക് ക്ലൈമാക്സ് ഉടനെ പ്രതീക്ഷിക്കാം..

ദിയ: ഹും.. നോക്കിക്കൊണ്ട് ഇരുന്നോ…

അത്രേം പറഞ്ഞ് ദിയ തിരിഞ്ഞു കിടന്നു.. മായയും അവളോട് ചേർന്ന് തന്നെ കിടന്നു…
🌀🌀🌀🌀🌀🌀🌀🌀🌀

റൂമിൽ ഇരുന്ന് ഫോണിൽ കളിക്കുകയായിരുന്നു ഷൈൻ…
ബാത്ത്റൂമിൽ നിന്നും ഇറങ്ങി വന്ന് ആൻഡ്രുവും ഷൈനിന്റെ അരികിൽ ബെഡിൽ ഇരുന്നു…

ആൻഡ്രൂ: ടാ.. പകൽ അവന്മാർ കൂടെ ഉണ്ടായിരുന്നത് കൊണ്ടാണ് ഞാൻ ചോദിക്കാഞ്ഞത്..

ഷൈൻ: എന്ത്..??

ആൻഡ്രൂ: മറ്റെ.. കൃത്രിമ ശ്വാസം… എങ്ങനെ ഉണ്ടായിരുന്നു അളിയാ..??

ഷൈൻ: അത് ഞാൻ പറഞ്ഞതല്ലേ…

ആൻഡ്രൂ: അത് അവിടെ വച്ച് പറഞ്ഞത്.. ഞാൻ ചോദിച്ചത് അതല്ല… എന്തായാലും നീ ശ്വാസം കൊടുത്തു.. കൂട്ടത്തിൽ വേറെ വല്ലതും കൊടുത്തോ എന്നാ ചോദിച്ചത്..??

ഷൈൻ: നീ എന്താ ഉദ്ദേശിക്കുന്നത്..??

ആൻഡ്രൂ: അത് തന്നെ… ഉ…മ്മ…

Leave a Reply

Your email address will not be published. Required fields are marked *