Love Or Hate 07 [Rahul Rk]

Posted by

അച്ഛൻ: ഓകെ… ഷൈനിന് അറിയാലോ.. ഇവർ രണ്ടുപേരും ആണ് എന്റെ ജീവൻ… ഇവരുടെ ഒരാഗ്രഹത്തിനും ഞാൻ ഇന്ന് വരെ എതിര് നിന്നിട്ടില്ല… ദിയ മോളുടെ മനസ്സിൽ എന്താണ് ഉള്ളത് എന്ന് എനിക്കറിയില്ല… പക്ഷേ അത് എന്താണെങ്കിലും എനിക്ക് സമ്മതമാവില്ല എന്ന് ഓർത്ത് നിങ്ങള് പേടിക്കണ്ട… ബാക്കി ഒക്കെ നമുക്ക് പിന്നെ നോക്കാം… എന്താ ഷൈൻ…

ഷൈൻ ഒന്നും പറയാതെ വെറുതെ ചിരിക്കുക മാത്രം ചെയ്തു…

കുറച്ച് നേരം അവർ കോഫി ഒക്കെ കുടിച്ച് അവിടെ ഇരുന്നു.. അവസാനം ഒരു പത്ത് മിനിറ്റ് കഴിഞ്ഞപ്പോൾ…

അച്ഛൻ: എന്നാ പിന്നെ ഞാൻ ഇറങ്ങാണ്… 7 മണിക്ക് ഒരു മീറ്റിംഗ് ഉണ്ട്… നിങ്ങള് എൻജോയ് ചെയ്യു…

ദിയ: ശരി അച്ഛാ…

അങ്ങനെ അവർ നാല് പേരും കഫേയിൽ നിന്നും ഇറങ്ങി പാർക്കിങിലേക്ക്‌ നടന്നു…
കാറിൽ കയറുന്നതിന്റെ മുന്നേ അദ്ദേഹം പറഞ്ഞു..

അച്ഛൻ: എന്നാൽ ഞാൻ പോട്ടെ… ഷൈൻ.. നമുക്ക് വീണ്ടും കാണാം..

ഷൈൻ: കാണാം അങ്കിൾ…

ദിയയോടും മായയോടും യാത്ര ഒക്കെ പറഞ്ഞ് അദ്ദേഹം കാറിൽ കയറി പോയി..

ദിയ: താങ്ക്സ് ഷൈൻ…

ഷൈൻ: ഏയ്.. അതൊന്നും സാരല്ല ദിയ… നിങ്ങള് ഗാലറിയിൽ പോയി ഇരിക്ക്‌… ഞാൻ റിങ്ങിൽ ഉണ്ടാകും😎

ദിയ: ആൾ ദി ബെസ്റ്റ് ഷൈൻ…

ഷൈൻ: താങ്ക്സ്…

മായയും ഷൈനിന് ഒരു തമ്പ്‌സ് അപ്പ് കാണിച്ചു… ഷൈനും തിരിച്ചു കാണിച്ചു…
അവിടെ നിന്ന് ഷൈൻ നേരെ പോയത് കൂട്ടുകാരുടെ അടുത്തേക്ക് ആയിരുന്നു…

അവർ അപ്പോളും പാർക്കിൽ തന്നെ ആയിരുന്നു…

ആൻഡ്രൂ: എന്തായി ടാ..??

ഷൈൻ: എന്താകാൻ അയാള് വന്നു കുറെ എന്തൊക്കെയോ പറഞ്ഞു എന്നിട്ട് പോയി…

വിഷ്ണു: കാണാൻ എങ്ങനെ..??

ഷൈൻ: കണ്ടിട്ട് കുറച്ച് റിച്ച് ആണെന്നൊക്കെ തോന്നുന്നു..

അരവിന്ദ്: അതൊക്കെ വിട് വാ നമുക്ക് ഡ്രസ്സ് അപ് ചെയ്ത് വാം അപ് തുടങ്ങാം..

ഷൈൻ: ഓകെ.. വാ പോകാം…

അവർ അവിടെ നിന്ന് നേരെ പോയത് ഡ്രസ്സിംഗ് റൂമിലേക്ക് ആയിരുന്നു…
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

ഡ്രസ്സ് എല്ലാം മാറി ഷൈൻ പുറത്തേക്ക് ഇറങ്ങിയതും കണ്ടത് അവിടെ നിൽക്കുന്ന അർജുനെയും കൂട്ടുകാരെയും ആണ്..

Leave a Reply

Your email address will not be published. Required fields are marked *