അരവിന്ദ്: ആ മതി മതി.. വാ ഗ്രൗണ്ടിൽ പോകാം…
അവർ നാല് പേരും നേരെ ഗ്രൗണ്ടിലേക്ക് നടന്നു..ഗ്രൗണ്ടിൽ എത്തിയതും അരവിന്ദ് ഷൈനിനെ പരിശീലിപ്പിക്കാൻ തുടങ്ങി…
ഏറെ താൽപര്യത്തോടെ ആണ് ഷൈൻ അരവിന്ദ് പറയുന്ന ഓരോ കാര്യങ്ങളും കേട്ടുകൊണ്ട് ഇരുന്നത്…
എന്നാൽ ഗ്രൗണ്ടിന്റെ മറ്റൊരു വശത്ത് അൽപം ഉയർന്ന പ്രദേശത്ത് നിന്ന് ഇതെല്ലാം കാണുകയായിരുന്നു അർജുനും കൂട്ടുകാരും…
ഗൗതം: അർജുൻ.. അരവിന്ദ് ആണ് അവനെ ട്രെയിൻ ചെയ്യിക്കുന്നത്..
അർജുൻ: ഹും… ഇങ്ങനെ ഒരു സാഹചര്യം ആയിപോയി.. അല്ലെങ്കിൽ വേറെ എന്തെങ്കിലും വഴി നോക്കായിരുന്നു… ഇതിപ്പോ അവന്മാർക്ക് ആർക്ക് എന്ത് സംഭവിച്ചാലും അത് നമ്മുടെ നേരെയെ വരൂ…
ഗൗതം: എന്താ ഇപ്പോ പ്ലാൻ..??
അർജുൻ: ഒരു പ്ലാൻ ഉണ്ട്… ഞാൻ പറയാം… അവനെ എനിക്ക് കിട്ടണം.. റിങ്ങിന്റെ അകത്ത്… അത് കഴിഞ്ഞ് മറ്റവൻ.. അരവിന്ദ്….
അർജുൻ കയ്യിലുണ്ടായിരുന്ന പെപ്സി കാൻ നിലത്തേക്ക് വലിച്ചെറിഞ്ഞു….
🌀🌀🌀🌀🌀🌀🌀🌀🌀🌀
ഷൈനും മറ്റുള്ളവരും ഇതിനോടകം തന്നെ പ്രാക്ടീസ് എല്ലാം പൂർത്തിയാക്കിയിരുന്നു..
ടവൽ എടുത്ത് വിയർപ്പ് തുടച്ചുകൊണ്ട് ഷൈൻ പറഞ്ഞു..
ഷൈൻ: ടാ.. ഞാൻ പറയാൻ മറന്നു.. നാളെ എനിക്കും ദിയക്കും വർക്ക് ഉണ്ട്..
ആൻഡ്രൂ: ഓ അത് നിനക്ക് മാത്രം അല്ല.. എനിക്കും ആയിശക്കും ഉണ്ട്…
അരവിന്ദ്: എനിക്കും ഉണ്ട്..
വിഷ്ണു: എനിക്കും..
ഷൈൻ: അത് ശരി… അപ്പോ എല്ലാരും വരുന്നുണ്ടോ..??
വിഷ്ണു: മിക്കവാറും എല്ലാവരും വരും.. പിന്നെ നമ്മുടെ അർജ്ജുനെ പോലെ ഉള്ളവർ മാത്രമേ വരാതെ ഇരിക്കൂ…
ഷൈൻ: ഓഹ്…
ആൻഡ്രൂ: ഞാനും ആയിഷയും എന്തായാലും വരും..
ഷൈൻ: അത് നീ എന്ത് വേണേൽ ചെയ്..
ഇപ്പൊ പോയാലോ..??
അരവിന്ദ്: അപ്പോ ഓകെ.. നാളെ കാണാം..
ഷൈൻ: ബൈ…