അധികം വൈകാതെ തന്നെ ദിയ വന്നു ബൈക്കിൽ കയറി…ദിയ: പോകാം…??
ഷൈൻ: ഓകെ…
ഷൈൻ വണ്ടി സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുത്തു…
ദിയക്ക് സത്യത്തിൽ ഒരു മടി ഉണ്ടായിരുന്നെങ്കിലും അവൾ രണ്ടും കൽപ്പിച്ച് ഷൈനിന്റെ തോളിൽ കൈ വച്ച് ചോദിച്ചു…
ദിയ: ഷൈൻ.. നമ്മൾ ഏത് റെസ്റ്റോറന്റിൽ ആണ് പോകുന്നത്..??
ഷൈൻ: ഇവിടെ അടുത്തൊരു ചൈനീസ് റെസ്റ്റോറന്റ് ഉണ്ട് അവിടെ പോകാം.. ഞങ്ങൾ മുന്നേ പോയിട്ടുണ്ട്.. നല്ല ഫുഡ് ആണ്…
ദിയ: ഒഹ്.. ഓകെ..
മുഖം പുറകോട്ടു കൊണ്ടുപോയി എങ്കിലും ദിയ കൈ ഷൈനിന്റെ തോളിൽ തന്നെ വെച്ചു…
തന്റെ ലക്ഷ്യത്തിലേക്കുള്ള ചവിട്ട് പടി ആണ് ഇതെല്ലാം എന്നറിയുന്നത് കൊണ്ട് ഷൈൻ എതിർക്കാൻ പോയില്ല….
അങ്ങനെ പെട്ടന്ന് തന്നെ അവർ റെസ്റ്റോറന്റിൽ എത്തി..
ബൈക്കിൽ നിന്നും ഇറങ്ങി ഷൈനും ദിയയും ഒരു പ്രൈവറ്റ് ടേബിളിൽ ഇരുന്നു…
മെനു കാർഡ് നോക്കി രണ്ടുപേരും ഓരോ ചിക്കൻ നൂഡിൽസും ചില്ലി ചിക്കനും ഓർഡർ ചെയ്തു….
കഴിച്ചുകൊണ്ട് ഇരുന്നപ്പോൾ ഷൈൻ ദിയയോട് ചോദിച്ചു….
ഷൈൻ: താൻ നോൺ വെജ് കഴിക്കും അല്ലേ.. ഞാൻ കരുതിയത് താൻ വെജ് ആയിരിക്കും എന്നാ…
ദിയ: ഞാൻ എല്ലാം കഴിക്കും.. പക്ഷേ മായ പക്ക വെജ് ആണ്.. ചിക്കന്റെ ഒക്കെ മണം പോലും അവൾക്ക് ഇഷ്ട്ടല്ല…
ഷൈൻ: ഹും.. ഒപ്പോസിറ്റ്….
ദിയ: അതെ..അതെ…
രണ്ടുപേരും അങ്ങനെ ചിരിച്ച് കളിച്ച് ഭക്ഷണം ഒക്കെ കഴിച്ച് തീർത്തു…
ദിയ കൈ കഴുകി വന്നപ്പോളേക്കും ഷൈൻ ബില്ല് കൊടുക്കാൻ തുടങ്ങിയിരുന്നു…
ഷൈൻ പേഴ്സിൽ നിന്നും ക്രെഡിറ്റ് കാർഡ് എടുത്ത് കൊടുത്തു….
അങ്ങനെ ബില്ലൊക്കെ സെറ്റ് ചെയ്ത് അവർ പുറത്തേക്ക് ഇറങ്ങി..
ഷൈൻ: എന്നാ വിട്ടാലോ..???
ദിയ: ബിൽ ഏത്രായി ഷൈൻ..??
ഷൈൻ: എന്ത് പറ്റി..??
ദിയ: അല്ല.. എന്റെ ഷേയർ തരാൻ….
ഷൈൻ: ഷേയറോ..??
ദിയ: ആ…