ഷൈൻ വീണിടത്ത് നിന്ന് എഴുന്നേറ്റു.. സത്യത്തിൽ ഇപ്പോളാണ് ഷൈനിന് സമാധാനം ആയത്…
ഷൈൻ: ദിയ…. ആർ യു ഓകെ..??
ദിയ പതിയെ എഴുന്നേറ്റിരുന്നു എന്നിട്ട് തലയിൽ കൈ വച്ച് കൊണ്ട് പറഞ്ഞു..
ദിയ: എനിക്ക്… എനിക്ക്.. ആ സ്വിച്ചിൽ ഷോക് ഉണ്ട്…
ഷൈൻ: ഹോ.. തനിക്ക് കുഴപ്പം ഒന്നുല്ലല്ലോ.. ഞാൻ ആകെ പേടിച്ച് പോയി.. നോക്കിയപ്പോ ശ്വാസവും ഇല്ല.. അതാ ഞാൻ…….
ഷൈൻ അത് പറഞ്ഞപ്പോൾ ദിയയുടെ മുഖത്ത് ചെറുതായി ഒരു നാണം വിരിഞ്ഞോ..???
ഷൈൻ നിലത്ത് നിന്ന് എഴുന്നേറ്റ് ദിയക്ക് നേരെ കൈകൾ നീട്ടി…
ദിയ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് ഷൈനിന്റെ വലം കയ്യിൽ കൈ ചേർത്തു…
ദിയക്ക് എന്തോ ഷൈനിന്റെ മുഖത്ത് നോക്കാൻ ഒരു നാണം ഉള്ളത് പോലെ തോന്നി…
ഷൈനിനും ചെറിയ ഒരു മടി ഉള്ള പോലെ തോന്നി…
ഷൈൻ വാച്ചിൽ നോക്കിയപ്പോൾ സമയം ഒന്നേ കാൽ ആയിരുന്നു…
ഷൈൻ: ദിയ സമയം ഒരുമണി കഴിഞ്ഞു.. നമുക്ക് ഇറങ്ങിയാലോ..??
ദിയ: ഓകെ ഷൈൻ..
ഷൈൻ: തനിക്ക് ഇപ്പൊ കുഴപ്പം ഒന്നും ഇല്ലല്ലോ..??
ദിയ: ഒരു ചെറിയ അമ്പരപ്പ്.. ബട് it’s okey…
ഷൈൻ: ഓകെ…
അങ്ങനെ അവർ രണ്ടുപേരും ലൈബ്രറി ഒക്കെ അടച്ചു പൂട്ടി പുറത്തേക്ക് നടന്നു..
ദിയ മായയെ കാണാൻ നേരെ ലാബിലേക്ക് ആണ് പോയത്…
ഷൈൻ പതിവ് പോലെ പാർക്കിങിലേക്കും നടന്നു…
അവിടെ ചെന്നപ്പോൾ തന്നെ ആൻഡ്രുവും മറ്റുള്ളവരും കാത്ത് നിൽക്കുന്നത് കണ്ടു…
ആൻഡ്രൂ: എന്താടാ… പോകും തോറും സമയം കൂടി കൂടി വരുകയാണല്ലോ…??
ഷൈൻ: എടാ അതൊരു സംഭവം ഉണ്ടായി..
അരവിന്ദ്: എന്ത് സംഭവം..??
ഷൈൻ: പറയാം നിങ്ങള് വാ.. ഫുഡ് കഴിക്കുമ്പോ പറയാം…
വിഷ്ണു: ഓകെ..
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀
ലാബിൽ നിന്നും മായയെയും കൂട്ടി ദിയ ക്ലാസ്സിൽ എത്തി ഭക്ഷണം കഴിക്കാൻ ആരംഭിച്ചിരുന്നു…
ദിയ പതിവിലും സൈലന്റ് ആയി ഇരുന്ന് ഭക്ഷണം കഴിക്കുന്നത് കണ്ടത് കൊണ്ട് മായ അവളുടെ കയ്യിൽ തട്ടിക്കൊണ്ട് എന്ത് പറ്റി എന്ന് ചോദിച്ചു…