Love Or Hate 07 [Rahul Rk]

Posted by

മായ: അത് നീ പേടിക്കണ്ട.. ഷൈൻ തന്നെ ജയിക്കൂ..

ദിയ: അതെനിക്കും അറിയാം.. എന്നാലും ഒരു പേടി…

മായ: ഒരു പേടിയും വേണ്ട…

ദിയ: മാച്ച് കഴിഞ്ഞിട്ട് ഞാൻ അവനോട് പറയാൻ പോവാണ്…

മായ: എന്ത്..??

ദിയ: നിന്റെ നോവലിന്റെ ക്ലൈമാക്സ്…

മായ: ആണോ…?? സൂപ്പർ…

ദിയ: ഞാൻ മുന്നേ പറയണം എന്ന് കരുതിയതാണ്… പക്ഷേ മാച്ചിൽ ഉള്ള അവന്റെ ശ്രദ്ധ പോകാതെ ഇരിക്കാൻ പറഞ്ഞില്ല എന്നെ ഒള്ളു… ഇനിയും വൈകിയാൽ ചിലപ്പോ… ശരിയാവില്ല….

മായ: അതെന്താ ഇനിയും വൈകിയാൽ ആരെങ്കിലും അടിച്ചോണ്ട് പോകും എന്ന് പേടിച്ചിട്ടാണോ..??

ദിയ: പോടി.. ആ പേടി ഒന്നും എനിക്കില്ല… എന്റെ ഷൈൻ എന്നെ വിട്ട് എങ്ങോട്ടും പോകില്ല….

അറിയാതെ ആണെങ്കിലും ദിയയുടെ വായിൽ നിന്നും അത് കേട്ടപ്പോൾ മായക്ക്‌ എന്തെന്നില്ലാത്ത സന്തോഷം തോന്നി….

പിറ്റെ ദിവസം മുഴുവൻ ഷൈൻ ചിലവഴിച്ചത് പരിശീലനത്തിന് വേണ്ടി മാത്രം ആയിരുന്നു… അരവിന്ദ് തന്റെ കഴിവിന്റെ പരമാവധി ഷൈനിന്റെ ട്രെയിനിങ്ങിന് വേണ്ടി ഉപയോഗിച്ചു…
രാത്രി വൈകിയും ഏറെ നേരം അവർ പരിശീലനങ്ങളും ആയി ചിലവഴിച്ചു…

ഷൈനിന്റെ കണ്ണിലെ പകയും ശരീരത്തിന്റെ വേഗതയും അരവിന്ദിന് പോലും അൽഭുതം ആയി തോന്നി…

അതേ.. ഇനി ഏതാനും മണിക്കൂറുകൾ മാത്രം…. ഏവരും ഉറ്റു നോക്കുന്ന ഫൗണ്ടേഷൻ ഡെയും ബോക്സിങ് മത്സരവും ആരംഭിക്കാൻ…..
🌀🌀🌀🌀🌀🌀🌀🌀🌀🌀🌀

രാവിലെ തന്നെ എല്ലാവരും കോളജിന് മുന്നിൽ ഒത്തു ചേർന്നിരുന്നു…
വലിയ ജന സമൂഹം തന്നെ ആയിരുന്നു കോളജിന് മുന്നിൽ ഉണ്ടായിരുന്നത്…

കുട്ടികളും രക്ഷിതാക്കളും പൗര പ്രമുഖരും ഒക്കെ ആയി വലിയ ഉത്സവം പോലെ ഉണ്ടായിരുന്നു കാണാൻ..

ഷൈനും ആൻഡ്രുവും ഒന്നും ഫൗണ്ടേഷൻ ഉള്ള കാര്യം പോലും വീട്ടിൽ പറഞ്ഞിരുന്നില്ല…

എന്നാൽ മറ്റൊരിടത്ത് സ്ഥിതി അതായിരുന്നില്ല…

മായയും ദിയയും തങ്ങളുടെ അച്ഛനെ പരിപാടിക്ക് ക്ഷണിച്ചിരുന്നു…
ഷൈനിനെ പരിചയപ്പെടുത്തി കൊടുക്കാനും കൂടി ആയിരുന്നു അവരുടെ ഉദ്ദേശം…

ഷൈനിന് ഒരു സർപ്രൈസ് കൊടുക്കാൻ എന്നോണം അവർ അത് ഷൈനിൽ നിന്നും മറച്ചു വച്ചു…

Leave a Reply

Your email address will not be published. Required fields are marked *