ദിയ: ആണോ.. ഞാനും മായയോട് പറഞ്ഞു.. അവളും സമ്മതിച്ചു..
ഷൈൻ: അപ്പോ ആ കാര്യം തീരുമാനമായി…
ദിയ: അതെ…
ഷൈൻ: എന്നാ നമുക്ക് വർക്ക് തുടങ്ങിയാലോ.???
ഷൈൻ ശ്രദ്ധിക്കുന്നില്ല എന്ന് കണ്ടപ്പോൾ ദിയ തന്നെ അക്കാര്യം അങ്ങോട്ട് പറയാൻ തീരുമാനിച്ചു…
ദിയ: വർക്ക് തുടങ്ങാം… അതിന്റെ മുന്നേ.. ഷൈനിന് എന്നിൽ എന്തെങ്കിലും മാറ്റം തോന്നുന്നുണ്ടോ..?? ഐ മീൻ ബൈ അപ്പിയറൻസ്..??
ഷൈൻ: അപ്പിയറൻസ്…. ഇല്ല… എല്ലാം നോർമൽ ആണല്ലോ.. എന്താ ദിയാ..??
ദിയ: എന്റെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി പറ…
അപ്പോഴാണ് ഷൈൻ അത് ശ്രദ്ധിക്കുന്നത്.. അതെ കൺമഷി എഴുതിയതിന്റെ കാര്യം ആണ് ഇവൾ ചോദിക്കുന്നത്…
ഇന്നലെ വെറുതെ എറിഞ്ഞ് നോക്കിയ നമ്പർ ഏറ്റു എന്ന് ഷൈനിന് മനസ്സിലായി…
ഷൈൻ: ഓഹ്.. ദിയ കൺമഷി എഴുതിയിട്ടുണ്ട് അല്ലേ…???
ദിയ: ഇപ്പോളാണോ മനസ്സിലായത്.. ഞാൻ കരുതി ഷൈൻ ഒറ്റ നോട്ടത്തിൽ കണ്ടുപിടിക്കും എന്ന്…
ഷൈൻ: അല്ല അത് പിന്നെ.. ഞാൻ ഈ പെൺകുട്ടികളുടെ മുഖത്ത് ഒന്നും അങ്ങനെ നോക്കാത്തത് കൊണ്ട്…..
ദിയ: ഹും.. മതി..മതി.. എങ്ങനെ ഉണ്ടെന്ന് പറ.. ഇന്നലെ പറഞ്ഞത് തിരിച്ചെടുക്കാൻ തോന്നുന്നുണ്ടോ..??
ഷൈൻ: സത്യം പറഞ്ഞാൽ നിവിൻ പോളി പറഞ്ഞ ഡയലോഗ് ആണ് ഓർമ വരുന്നത്.. ഇത് കണ്ണോ.. അതോ കാന്തമോ…??
ദിയ: ഓ.. മതി മതി സുഖിച്ചു….
ഷൈൻ: ഞാൻ വെറുതെ പറഞ്ഞതല്ല ദിയ… സത്യായിട്ടും… ശരിക്കും താനും മായയും ട്വിൻസ് അല്ലേ.. പിന്നെ ഇത് എങ്ങനെ സംഭവിച്ചു…??
ദിയ: ഏത്..??
ഷൈൻ: തനിക്ക് മാത്രം എങ്ങനെ ഇത്രേം സൗന്ദര്യം കിട്ടി എന്ന്…..
ദിയ: എന്റെ പൊന്നു ഷൈനെ ഞാൻ തൊഴുതു… വാ നമുക്ക് വേഗം പണി തുടങ്ങാം.. അല്ലെങ്കിൽ താൻ തള്ളി തളളി ഈ ബിൽഡിംഗ് പൊളിക്കും…
ഷൈൻ: ശരി ഓകെ.. ഞാൻ ഒരു സത്യം പറഞ്ഞു… അത്രേ ഒള്ളു…
ഷൈനിനോട് അങ്ങനെ പറഞ്ഞെങ്കിലും അവൻ പറഞ്ഞ കാര്യങ്ങള് എവിടെയൊക്കെയോ ദിയ ആസ്വദിച്ചിരുന്നു….. അതിന്റെ തെളിവ് എന്നോണം ഒരു കള്ള ചിരി അവളുടെ ചുണ്ടിൽ വിരിഞ്ഞു…
അങ്ങനെ അവർ രണ്ടുപേരും ജോലികൾ ആരംഭിച്ചു… ഇന്ന് എന്തായാലും ജോലിക്കിടയിൽ അവർ ഒന്നും സംസാരിക്കാൻ നിന്നില്ല….